കോവിഡ്​മൂലം ഗൾഫിൽ മരിച്ച അഞ്ച്​ പ്രവാസികളുടെ കുടുംബങ്ങൾക്ക്​ വീടുനിർമിക്കാനാവശ്യമായ ധനസഹായം യൂത്ത് ഫോറം പ്രസിഡൻറ്​ എസ്.എസ്. മുസ്തഫ പീപ്​ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലിക്ക് കൈമാറുന്നു

കോവിഡ്: മരിച്ച അഞ്ച്​ പ്രവാസികളുടെ കുടുംബങ്ങൾക്ക്​ യൂത്ത് ഫോറം വീട്​ നൽകും

ദോഹ: കോവിഡ്-19 ബാധിച്ച് ഗൾഫിൽ മരിച്ച പ്രവാസികളുടെ നിരാലംബരായ കുടുംബങ്ങൾക്ക് ഖത്തർ യൂത്ത് ഫോറത്തി​െൻറ കൈത്താങ്ങ്.നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്കുവേണ്ടി കേരളത്തിലെ പീപ്​ൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി അഞ്ച് വീടുകൾ നിർമിക്കാനാവശ്യമായ ധനസഹായമാണ്​ യൂത്ത് ഫോറം പ്രസിഡൻറ്​ എസ്.എസ്. മുസ്തഫ പീപ്​ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലിക്ക് കൈമാറിയത്​.

നിരാലംബരെ ചേർത്തുപിടിക്കുക എന്നത് യൂത്ത് ഫോറത്തി​െൻറ പ്രഥമ പരിഗണനകളിൽ പെട്ടതാണെന്നും കഴിഞ്ഞ നാലുവർഷമായി പശ്ചിമ ബംഗാളിലെ ചപ്ര ഗ്രാമം ഏറ്റെടുത്ത് വ്യത്യസ്ത പദ്ധതികൾ പൂർത്തീകരിച്ചുവരുകയാണെന്നും യൂത്ത് ഫോറം പ്രസിഡൻറ്​ പറഞ്ഞു. വീടെന്ന സ്വപ്നം സഫലമാക്കാനാവാതെ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഭവന പദ്ധതി, സ്വന്തമായി ഭൂമിയില്ലാത്തവർക്ക് അഞ്ച് സെൻറ്​ ഭൂമി, വരുമാന മാർഗമില്ലാത്തവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ധനസഹായം, അർഹരായവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് എന്നിവയാണ് പീപ്​ൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്നത്. യൂത്ത്ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.കെ. ഷമീർ, ഫലാഹ് അഹ്മദ്, പീപ്​ൾസ് ഫൗണ്ടേഷൻ സെക്രട്ടറി അബ്​ദുൽ മജീദ്, ബോർഡ് അംഗം പി.സി. ബഷീർ, സാദിഖ് ഉളിയിൽ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.