????????????? ?????????????? ???? ??????? ??????????????? ?????????? ????? ?????????? ?????? ??????????? ????????????

റോബോട്ടുകളടക്കം ​തയാർ: ഹമദ് വിമാനത്താവളത്തിൽ കോവിഡിനെ പേടിക്കേണ്ട

ദോഹ: കോവിഡ്–19ന് ശേഷം യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. അണുവിമുക്ത റോബോട്ടുകളും തെർമൽ ഇമേജിംഗ് ഹെൽമറ്റുകളും യു.വി ടണലുകളുമുൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ്–19 ലോകമെമ്പാടും വ്യാപിച്ചിരിക്കെ യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നൽകി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിരോധ സംവിധാനങ്ങൾ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ഹമദ് രാജ്യാന്തര വിമാനത്താവളമെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസർ എഞ്ചി. ബദർ മുഹമ്മദ് അൽ മീര്് പറഞ്ഞു. 

• സ്​മാർട്ട് തെർമൽ ഹെൽമറ്റുകൾ
കോവിഡ്–19ന് ശേഷവും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ തെർമൽ സ്​ക്രീനിങിന് വിധേയമാക്കും. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ചുള്ള സ്​മാർട്ട് തെർമൽ ഹെൽമറ്റുകളാണ് ഉപയോഗിക്കുക. 
ഏറെ സുരക്ഷിതവും കൊണ്ട് നടക്കാൻ കഴിയുന്നവയും ഉപയോഗിക്കാൻ എളുപ്പവും ഫലപ്രദവുമാണെന്നത്​ ഇവയുടെ സവിശേഷതയാണ്​. യാത്രക്കാരുമായി സമ്പർക്കം പുലർത്താതെ തന്നെ ശരീരോഷ്മാവ് പരിശോധിക്കാൻ ഇത് സഹായിക്കും. 

• അണുവിമുക്തമാക്കാൻ റോബോട്ടുകൾ
വിമാനത്താവള ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു സംവിധാനം അണുകളെ നശിപ്പിക്കുന്ന റോബോട്ടുകളാണ്. പൂർണമായും സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾ യുവി–സി വെളിച്ചം പുറത്തുവിട്ടാണ് അണുനശീകരണം സാധ്യമാക്കുക. യാത്രക്കാർ കൂടുതൽ ഇടപഴകുന്ന സ്​ഥലങ്ങളിലും യാത്രക്കാരുടെ ലോഞ്ചുകളിലുമാണ് ഈ റോബോട്ടുകളെ വിന്യസിക്കുക.

• ശുചിത്വം, സാമൂഹിക അകലം
വിമാനത്താവളത്തിലെ പ്രധാന ഇടങ്ങളിലെല്ലാം യാത്രക്കാർക്കും ജീവനക്കാർക്കുമായി ഹാൻഡ് സാനിറ്റൈസറുകൾ സ്​ഥാപിക്കാനും വിമാനത്താവളം നടപടി സ്വീകരിച്ചിട്ടുണ്ട്. 

കൂടാതെ കോവിഡ്–19ന് ശേഷവും ആളുകൾ തമ്മിൽ 1.5 മീറ്റർ സാമൂഹിക അകലം പാലിക്കുന്നതും തുടരും. ഇതിനായി തറയിൽ മാർക്കിംഗ് ഉൾപ്പെടെയുള്ള അടയാളങ്ങൾ പതിപ്പിക്കും. കൂടാതെ ഹമദ് വിമാനത്താവളത്തിലെ റീട്ടെയിൽ, ഭക്ഷ്യ പാനീയ കൗണ്ടറുകളിൽ പണമടക്കുന്നതിന് കാർഡ് പെയ്മ​െൻറ് ഉൾപ്പെടെയുള്ള ഇലക്േട്രാണിക് സംവിധാനം േപ്രാത്സാഹിപ്പിക്കും. ഒപ്പം ആപ്പ് വഴിയോ ഒാൺലൈൻ വഴിയോ ഉള്ള പർച്ചേസിംഗിനും പ്രാമുഖ്യം നൽകും.
ഇതിന് പുറമേ യാത്രക്കാരുടെ ചെക്കിൻ ബാഗേജുകൾ അണുവിമുക്തമാക്കുന്നതിനായി യു.വി ടണലുകൾ സ്​ഥാപിക്കും. ഡിപ്പാർച്ചർ, അറൈവൽ, ട്രാൻസ്​ഫർ എന്നിവിടങ്ങളിലെല്ലാം യാത്രക്കാരുടെ ബാഗേജുകൾ പ്രസ്​തുത അണുവിമുക്ത തുരങ്കങ്ങളിലൂടെയാകും കടന്നു പോകുക. എല്ലാ ബാഗേജ് േട്രാളികളും ടബ്ബുകളുമെല്ലാം പതിവായി അണുവിമുക്തമാക്കുന്നതും തുടരും.

കോവിഡ്–19ന് ശേഷവും വിമാനത്താവള ജീവനക്കാർ മാസ്​ക്, കൈയ്യുറ എന്നിവ ധരിക്കാനും വിമാനത്താവളം നിർദേശം നൽകും. ഇതോടൊപ്പം ഫേസ്​ മാസ്​ക് ഡിറ്റക്ഷൻ സംവിധാനവും പ്രയോഗത്തിൽ കൊണ്ടുവരും. ഓരോ 10–15 മിനുട്ടുകളിലും വിമാനത്താവളത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുകയും എല്ലാവർക്കും ഹാൻഡ് സാനിറ്റൈസർ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

Tags:    
News Summary - covid-robot-hamad airport-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.