കോവിഡ്​: ഇന്നലെ രോഗികൾ 915, രോഗമുക്​തർ 2401

ദോഹ: ഖത്തറിൽ കോവിഡ് രോഗമുക്​തർ കൂടുന്നു. പുതിയ രോഗികളേക്കാൾ കൂടുതലാണ്​ രോഗമുക്​തരുടെ എണ്ണം. ദിവസങ്ങളായി ഇത്​ തുടരുകയാണ്​. ഇന്നലെ പുതിയ രോഗികൾ 915 പേരാണ്​. എന്നാൽ രോഗം ഭേദമായവർ 2401 ആണ്​. ആകെ 360502 പേരെ പരിശോധിച്ചപ്പോൾ 97003 പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചിരിക്കുന്നത്​. നിലവിലുള്ള ആകെ രോഗികൾ 12923 ആണ്​. 83965 പേരാണ്​ ആകെ രോഗമുക്​തർ. ഇന്നലെ രണ്ടുപേർ കൂടി മരിച്ചതോടെ ആകെ മരണം 115 ആയി. 

ആശുപത്രികളിൽ ചികിൽസയിലുള്ളവർ 832 ആണ്​. ഇതിൽ 74 പേരെ ഇന്നലെ ​പ്രവേശിപ്പിച്ചതാണ്​. 190 പേരാണ്​ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലുള്ളത്​. ഇതിൽ ഏഴുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. നിലവിലുള്ള രോഗികളിൽ ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിൽ ചികിൽസയിലാണ്​.

Tags:    
News Summary - covid-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.