ദോഹ: രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി വ്യാഴാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 82 ആയി. 67ഉം 87ഉം പ്രായമുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെയും രോഗികളേക്കാൾ കൂടുതൽ രോഗമുക്തരാണ്. 1711 പേർക്ക് രോഗമുക്തി ഉണ്ടായപ്പോൾ 1097 പേർക്കാണ് പുതുതായി ശെവറസ് ബാധ സ് ഥിരീകരിച്ചിരിക്കുന്നത്. ആകെ രോഗം ഭേദമായവർ 62172 ആയി.
ഇന്നലെ മാത്രം 4302 പേർക്ക് പരിശോധന നടത്തിയിട്ടുണ്ട്. ആകെ 304801 പേർക്കാണ് പരിശോധന നടത്തിയിരിക്കുന്നത്. 20920 പേരാണ് നിലവിലുള്ള ആകെ രോഗികൾ. 1118 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്. 122 പേരെയാണ് ിന്നലെ പ്രവേശിപ്പിച്ചത്. ആകെ 240 പേരാണ് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്. ഇതിൽ ഒമ്പതുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.