കോവിഡ്​ നിയന്ത്രണം പിൻവലിക്കൽ: സ്വകാര്യ മേഖല സേവനങ്ങൾ പുനരാരംഭിച്ചു

ദോഹ: രാജ്യത്തെ കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ ഭാഗമായി രാജ്യത്തെ സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ്–19 നിയന്ത്രണങ്ങൾ നാല് ഘട്ടമായി നീക്കുന്നതി​െൻറ ഒന്നാം ഘട്ട​ം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിക്കുമ്പോൾ പ്രവർത്തനം ആകെ ശേഷിയുടെ 40 ശതമാനം മാത്രമാക്കണമെന്നും ടെലി മെഡിസിൻ സേവനം കഴിയുന്നത്ര തുടരണമെന്നും സ്വകാര്യ ആരോഗ്യ മേഖലക്ക് പൊതുജനാരോഗ്യ മന്ത്രാലയം നൽകിയ അറിയിപ്പിൽ പറയുന്നു.
അതേസമയം, വീടുകളിലെത്തിയുള്ള ഭവന പരിചരണം (ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോ തെറാപ്പി എന്നിവരുടെ സന്ദർശനം) നിർത്തലാക്കിയത് തുടരുമെന്നും ദീർഘകാലാടിസ്​ഥാനത്തിലുള്ള കരാറുകളിൽ സേവനം നൽകാമെന്നും മന്ത്രാലയത്തിലെ ഹെൽത്ത് കെയർ ഫെസിലിറ്റീസ്​ ആക്ടിംഗ് ഡയറക്ടർ നൂറ അബ്​ദുല്ല മുഹമ്മദ് അൽ മുല്ല ഒപ്പുവെച്ച മെമ്മോയിൽ വ്യക്തമാക്കി.

മറ്റു നിർദേശങ്ങൾ:
•അടിയന്തര സേവനങ്ങളൊഴികെ, നേരത്തെ ബുക്ക് ചെയ്ത അപ്പോയിൻറ്മ​െൻറുകൾ മാത്രം സ്വീകരിക്കുക.
•ഡോക്ടറുമായുള്ള കൂടിക്കാഴ്ച 40 മിനുട്ടിൽ കുറയാത്ത സമയം അനുവദിക്കുക.
•അപ്പോയിൻറ്മ​െൻറ് സമയത്തി​െൻറ അഞ്ച് മിനുട്ട് മുമ്പ് മാത്രം രോഗി ആരോഗ്യ കേന്ദ്രത്തിലെത്തുക.
•ഇഹ്തിറാസ്​ ആപ്പ് വഴി രോഗിയുടെയും ജീവനക്കാരുടെയും കോവിഡ്–19 സ്​റ്റാറ്റസ്​ പരിശോധിക്കുക. ജീവനക്കാരെയും രോഗികളെയും ശരീരോഷ്മാവ് പരിശോധനക്ക് വിധേമയാക്കുക.
•ആരോഗ്യ കേന്ദ്രത്തിലെത്തുന്ന ഓരോ രോഗിക്കും കാത്തിരിപ്പ് മുറിയിൽ ഒമ്പത് ചതുരശ്രമീറ്ററിൽ കുറയാത്ത സ്​ഥലം അനുവദിക്കുക. രോഗികൾക്കിടയിൽ 1.5 മുതൽ രണ്ട് മീറ്റർ വരെ ശാരീരിക അകലം പാലിച്ചിരിക്കണം.
•ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരെയും പനിയുള്ളവരെയും മറ്റുള്ള രോഗികൾക്കൊപ്പം ഇരുത്താതെ മറ്റൊരു മുറിയിൽ ഇരുത്താൻ ശ്രദ്ധിക്കുക.
•ആരോഗ്യ കേന്ദ്രത്തിലെത്തുന്ന ജീവനക്കാരും രോഗികളും ഫേസ്​ മാസ്​ക് ധരിച്ചിരിക്കണം.
•ആരോഗ്യ പ്രവർത്തകർക്ക് മാനേജ്മ​െൻറ് ആവശ്യമായ പി.പി.ഇ കിറ്റ് നൽകിയിരിക്കണം.
•അവശ്യ ഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തർക്ക് ഫുൾ പി.പി.ഇ കിറ്റ് നൽകണം.
• ആരോഗ്യ മന്ത്രാലയത്തി​െൻറ മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യ കേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളും നിരന്തരം അണുവിമുക്തമാക്കുണം.
•സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചവരുത്തരുത്. കർശനമായി നടപ്പിലാക്കണം.
•ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങൾ ആവശ്യം കഴിഞ്ഞാൽ ഉടൻ സുരക്ഷിതമായി മന്ത്രാലയത്തി​െൻറ നിർദേശങ്ങൾക്കനുസൃതമായി ഉപേക്ഷിക്കണം.
•ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ നില എപ്പോഴും പരിശോധിക്കുക. മന്ത്രാലയത്തി​െൻറ മുഴുവൻ നിർദേശങ്ങലും ചട്ടങ്ങളും പാലിച്ചിരിക്കണം.

Tags:    
News Summary - covid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.