കോവിഡ്​: ഖത്തറിൽ മരണം 66 ആയി

ദോഹ: കോവിഡ്​ സ്​ഥിരീകരിച്ച്​ ചികിൽസയിലായിരുന്ന നാലുപേർ കൂടി ഖത്തറിൽ ബുധനാഴ്​ച മരിച്ചു. ഇതോടെ ആകെ മരണം 66 ആയി. 74, 54, 56 വയസുള്ള മൂന്നു​േപരും 55കാരനായ മറ്റൊരാളുമാണ്​ മരിച്ചത്​. 55കാരന്​ മറ്റ്​ അസുഖങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ മരിച്ച മറ്റുള്ളവർക്ക്​ മറ്റ്​ ദീർഘകാല അസുഖങ്ങൾ ഉണ്ടായിരുന്നതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.

ബുധനാഴ്​ച 1716 പേർക്കുകൂടി ​പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 1844 പേർക്കുകൂടി രോഗമുക്​തിയുണ്ടായി. ആകെ 269964 പേരെ പരിശോധിച്ചപ്പോൾ 73595 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധ സ്​ഥിരീകരിക്കപ്പെട്ടത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. നിലവിലുള്ള ആകെ രോഗികൾ 24116 ആണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 4929 പേർക്കാണ്​ പരിശോധന നടത്തിയിരിക്കുന്നത്​. ആകെ രോഗം ഭേദമായവർ ഇതുവരെ 49413 ആണ്​. 1420 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. 24മണിക്കൂറിനിടെ ആശുപത്രിയിലായവർ 161 ആണ്​. 226 പേർ ആകെ തീവ്രപരിചരണവിഭാഗത്തിലുണ്ട്​. ഇതിൽ 15 പേർ ബുധനാഴ്​ച പ്രവേശിപ്പിക്കപ്പെട്ടവരാണ്​.

Tags:    
News Summary - covid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.