രോഗമുക്തി നേടുന്നവർ ഇനിയും വർധിക്കും

ദോഹ: വരും ദിവസങ്ങളിൽ കോവിഡ്–19 രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് സി. ഡി. സി ഡയറക്ടർ ഡോ. മുന അൽ മസ്​ലമാനി.
കോവിഡ്–19 രോഗത്തിനെതിരായ പ്ലാസ്​മ ചികിത്സയിൽ വലിയ പുരോഗതിയാണ് കൈവരിച്ചു കൊണ്ടിരിക്കുന്നതെന്നും ആദ്യ ഘട്ട ഫലങ്ങൾ തൃപ്തികരവും വിജയവുമാണെന്നും എന്നാൽ കൃത്യമായ ഒരു നിഗമനത്തിലെത്താൻ കൂടുതൽ പരിശോധനയും ചികിത്സയും ആവശ്യമാണെന്നും ഡോ. അൽ മസ്​ലമാനി പറഞ്ഞു.വൈറസ്​ ബാധയുടെ ഏറ്റവും ഉയർന്ന തലത്തിലാണ് നാം എത്തിയിരിക്കുന്നത്​. ദിനംപ്രതി രോഗബാധിതരുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തുന്നത്​. അതെന്ന് അവസാനിക്കുമെന്നത് ഇപ്പോഴും പറയാൻ സാധിക്കുകയില്ല. ഖത്തർ ടി വിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. അൽ മസ്​ലമാനി വ്യക്തമാക്കി.

വൈറസ്​ സംബന്ധിച്ച് ഇപ്പോഴും കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല. ലോകത്തുടനീളം ഇത് സംബന്ധിച്ച് പഠനത്തിലാണ്​. ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, എച്ച്. ബി. കെ. യു, ഖത്തർ യൂനിവേഴ്സിറ്റി, വെയിൽകോർണിൽ മെഡിസിൻ ഖത്തർ എന്നിവർ സംയുക്തമായി ഇത് സംബന്ധിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വൈറസ്​ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന കാര്യത്തിൽ ഒരു കൃത്യമായ വിവരത്തിലെത്താൻ സാധിച്ചിട്ടില്ലെന്നും ഡോ. മുന അൽ മസ്​ലമാനി വിശദീകരിച്ചു. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്​ക് ധരിക്കാതിരിക്കുക, കൈകൾ നിരന്തരം വൃത്തിയാക്കാതിരിക്കുക എന്നിവ തുടരുകയാണെങ്കിൽ വൈറസ്​ ബാധ വർധിക്കാൻ സാധ്യതയുണ്ടെന്നും കോവിഡ്–19 വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയത്തി​െൻറയും മറ്റു അതോറിറ്റികളുടെയും നിർദേശങ്ങളും നിയന്ത്രണങ്ങളും നിർബന്ധമായും പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - covid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.