ആ കുഴഞ്ഞുവീഴൽ കോവിഡ്​ അല്ല

ദോഹ: സൂപ്പർ മാർക്കറ്റിൽ ഉപഭോക്താവ് ബോധരഹിതനായി വീണത് കോവിഡ്–19 മൂലമല്ലെന്നും ക്ഷീണം കാരണത്താൽ കുഴഞ്ഞു വീ ഴുകയായിരുന്നുവെന്നും പൊതുജനാരോഗ്യ മന്ത്രാലയം. ഷോപ്പിംഗിനെ കോവിഡ്–19 ബാധിച്ച് ഉപഭോക്താവ് കുഴഞ്ഞുവീണു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് സത്യാവസ്​ഥ പുറത്തുവിട്ടത്​.

ക്ഷീണവും തളർച്ചയുമാണ് ബോധരഹിതനായി വീഴാൻ കാരണം. ഇതിന് കോവിഡുമായി ബന്ധമില്ല.സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണ്​. ഇദ്ദേഹത്തി​െൻറ ആരോഗ്യനില ഇപ്പോൾ നല്ല നിലയിലാണ്​. ഔദ്യോഗിക േസ്രാതസ്സുകളിൽ നിന്നുമാത്രം വാർത്തകളും വിവരങ്ങളും അറിയണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.

Tags:    
News Summary - covid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.