ദോഹ: രാജ്യത്ത് കോവിഡ് ബാധ തുടരുന്നു. തിങ്കളാഴ്ച പുതുതായി 35 പ്രവാസികൾക്കും മൂന്ന ു സ്വദേശികൾക്കും കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 439 ആയി. ആക െ 8375 പേരെ പരിശോധിച്ചപ്പോഴാണിത്. ബ്രിട്ടൻ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ് ങളിൽ അടുത്തിടെ യാത്രചെയ്തവരാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ട ഖത്തരികൾ .നേരത്തേ ഇറാനിൽനിന്ന് തിരിച്ചെത്തിച്ച ഖത്തരികളിൽ മാത്രം ബാധിച്ചിരുന്ന രോഗം പ്രവാസികളിലും സ്ഥിരീകരിക്കെപ്പടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ആദ്യമായി സെൻട്രൽ മാർക്കറ്റിലെയും ഹൈപ്പർമാർക്കറ്റിലെയും പ്രവാസിജീവനക്കാർക്കാണ് രോഗം വന്നത്. ഇവരിൽനിന്നാണ് മറ്റുള്ള പ്രവാസികളിലും രോഗബാധയുണ്ടായിരിക്കുന്നത്. രോഗം സ്ഥിരീകരിക്കെപ്പട്ട എല്ലാവരും സാംക്രമികരോഗ കേന്ദ്രത്തിൽ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗം സംശയിക്കുന്നവരെ കരുതൽ വാസത്തിലാക്കിയിരിക്കുകയാണ്. ഇവർക്ക് ബാഹ്യലോകവുമായി സമ്പർക്കമില്ല.
മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെയും കൂട്ടായ ഉത്തരവാദിത്തത്തിലൂടെയും കോവിഡിനെ നേരിടാനാകുമെന്ന് വിദഗ്ധര്‍. കേസുകള്‍ കണ്ടെത്തുന്നതിലും അവരെ ഒറ്റപ്പെടുത്തുന്നതിലും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരിച്ചറിയുന്നതിലും പരിശോധിക്കുന്നതിലുമുള്ള സര്‍ക്കാര്‍ നടപടികൾ ഏറെ ഫലപ്രദമാണ്. ഈ നടപടികൾ വ്യക്തികളുടെ ദിനചര്യകളെ ബാധിക്കുന്നുണ്ടെങ്കിലും വൈറസ് നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണ്.
കോവിഡ്19 പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് അധിക നടപടികളുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ദേശീയ ദുരന്തനിവാരണ സുപ്രീംകമ്മിറ്റി യോഗത്തിൽ പറഞ്ഞിരുന്നു. പൗരന്മാര്ക്കും താമസക്കാര്‍ക്കും ആവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കണമെന്ന് അമീര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പകര്‍ച്ചവ്യാധി തടയുന്നതില്‍ ബന്ധപ്പെട്ട അതോറിറ്റികളുടെ ശ്രമങ്ങള്‍ക്ക് പൊതു സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ ഉൾപ്പെടെ എല്ലാ വകുപ്പുകളും സഹകരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്നും അമീർ പറഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയം ശിപാര്‍ശ ചെയ്യുന്ന പ്രതിരോധനടപടികള്‍ പാലിക്കണം. കോവിഡ് വ്യാപനം കുറക്കുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും അവരുടെ കടമ നിര്‍വഹിക്കണം. ആശയക്കുഴപ്പമില്ലാതെ വൈറസിനെ പ്രതിരോധിക്കുന്ന പദ്ധതികൾ വിജയകരമായി നടക്കുന്നുണ്ടെന്നും അമീർ പറഞ്ഞു.
പ്രധാനമന്ത്രി വിമാനത്താവളം സന്ദർശിച്ചു
ദോഹ: കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആൽഥാനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി, ഖത്തര്‍ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
രണ്ടാഴ്ചക്കാലത്തേക്ക് ഖത്തറിലേക്കുള്ള എല്ലാ വിമാന സര്‍വിസുകളും റദ്ദാക്കിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എയര്‍ കാര്‍ഗോ, ട്രാന്‍സിറ്റ് വിമാനങ്ങള്‍, ലോകത്തിെൻറ ഏതു ഭാഗത്തുനിന്നുമുള്ള ഖത്തരി പൗരന്മാരുമായുള്ള വിമാനങ്ങള്‍ എന്നിവ മാത്രമാണ് ഈ കാലത്ത് അനുവദിക്കുക. രണ്ടാഴ്ചക്കുശേഷം കാര്യങ്ങള്‍ വിലയിരുത്തിയതിനുശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.