ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ
ദോഹ: ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാണെങ്കിലും അതിനെ മികച്ച രീതിയിൽ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. എംബസിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു രാജ്യങ്ങളെ പോലെ തന്നെ കോവിഡിെൻറ രണ്ടാം തരംഗം ഇന്ത്യയിലും രൂക്ഷമാണ്. എന്നാൽ ചികിത്സ, വാക്സിൻ കുത്തിവെപ്പ്, വിവിധ നിയന്ത്രണങ്ങൾ എന്നിവമൂലം സാഹചര്യങ്ങൾ മെച്ചപ്പെടുകയാണ്. പ്രതിദിനം മൂന്നുലക്ഷം പേർ രോഗമുക്തി നേടുന്നുണ്ട്. നാൽപതോളം വിദേശരാജ്യങ്ങൾ ഇന്ത്യയെ സഹായിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്.
ഖത്തറും നിരവധി സഹായമാണ് ഇന്ത്യക്ക് നൽകിയത്. ഇതിനകം മെഡിക്കൽ വസ്തുക്കളടക്കം ഇന്ത്യയിൽ എത്തിയിട്ടുണ്ട്.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഖത്തർ എയർവേസ് ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹായം ഖത്തറിൽ സമാഹരിച്ച് അത് സൗജന്യമായി ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ്. ആകെ 1200 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഖത്തറിൽനിന്ന് ഇന്ത്യയിലേക്കെത്തും.
ലിക്വിഡ് മെഡിക്കൽ ഓക്സിജൻ, ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കണ്ടെയ്നറുകൾ, ഓക്സിജൻ ജനറേറ്റിങ് പ്ലാൻറുകൾ, റെംഡെസിവിർ മരുന്നുകൾ തുടങ്ങിയവയാണ് ഇന്ത്യക്ക് ഈ സാഹചര്യത്തിൽ ആവശ്യമുള്ളവ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 1200 മെട്രിക് ടൺ ഓക്സിജൻ ഖത്തറിൽ ശേഖരിക്കും. ഇത് അടുത്ത ആറാഴ്ച മുതൽ എട്ടാഴ്ച വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് കയറ്റിയയക്കുകയും ചെയ്യും. പെട്ടെന്നുള്ള വലിയ ആവശ്യകതയാണ് ഇന്ത്യയിലെ ഓക്സിജൻ ക്ഷാമത്തിന് കാരണമായത്. ഖത്തർ, യു.എ.ഇ, കുൈവത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സഹായംമൂലം ഇന്ത്യയിൽ ഓക്സിജൻ ലഭ്യത കൂടിവരുന്നുണ്ട്.
ഇത്തരം വിദേശസഹായങ്ങൾ ഇന്ത്യക്കുള്ള അംഗീകാരമാണ്. ദേശീയവും അന്തർദേശീയവുമായ സഹകരണത്തോടെ ഇന്ത്യ ഉടൻതന്നെ കോവിഡിനെ അതിജീവിക്കുമെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.