???????? ????????? ????????? ???? ???. ???????? ??? ???? ??? ??????

ദോഹ: ഖത്തറിൻെറ കോവിഡ് 19നെതിരെയുള്ള പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഡയറക്ടര്‍ ശൈഖ് ഡേ ാ. മുഹമ്മദ് ബിൻ ഹമദ് ബിൻ ആൽഥാനി. കോവിഡ് രോഗം ബാധിച്ച 549 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഒരു മരണം പോലും സംഭവിക്കാതിരുന്നത് ഖത്തറിൻെറ പ്രവര്‍ത്തനങ്ങള്‍ കൃത്യമായാണ് മുന്നോട്ടു പോകുന്നതെന്ന് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് ശുഭസൂചനയാണെന്നും ഖത്തര്‍ ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അസുഖ ബാധിതരായ ചിലര്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇവരില്‍ പലരും ഡിസ്ചാര്‍ജായതായും അദ്ദേഹം പറഞ്ഞു. എങ്കിലും ഏതാനും ചിലര്‍ ഇപ്പോഴും അത്യാഹിത വിഭാഗത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി രാജ്യങ്ങള്‍ കോവിഡ് 19നെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ ചിലര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭ്യമായിട്ടുണ്ട്. മികച്ച ഫലം തെളിയിക്കുന്ന മരുന്നുണ്ടായാല്‍ ഖത്തറില്‍ അത് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗത്തിന് മരുന്നു കണ്ടുപിടിക്കുമെന്നുറപ്പുണ്ട്. പക്ഷേ അതിന് കുറച്ച് സമയമെടുത്തേക്കും. ഒരുപക്ഷേ വിജയിച്ചാൽ ഒക്ടോബറോടെയായിരിക്കും മരുന്ന് ഖത്തറിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയുന്നതില്‍ ഉയര്‍ന്ന താപനിലക്ക് വലിയ പങ്കുവഹിക്കാനാകും. വൈറസിനെ അകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അതിൻെറ വ്യാപനത്തിൻെറ വേഗത കുറക്കുകയെന്നതാണെന്നും ഡോ. ഥാനി പറഞ്ഞു.

ഖത്തറിലെ എല്ലാവരും പ്രതിബദ്ധത കാണിക്കുകയാണെങ്കില്‍ രോഗത്തെ എളുപ്പത്തില്‍ മറികടക്കാനാവും. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുകയും അനുസരിക്കുകയും വേണം. ബോധവത്ക്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. ചില രാജ്യങ്ങളില്‍ വൈറസ് വ്യാപനത്തിന് പ്രധാന കാരണം ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കാതിരുന്നതാണ്.
ഖത്തറിലെ 95 ശതമാനം ജനങ്ങളും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവരാണ്. എന്നാൽ ബാക്കി അഞ്ച് ശതമാനത്തിൻെറ കാര്യം ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാറിേൻറയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നതിന് അനുസരിച്ചായിരിക്കും കൊറോണ വൈറസിനെ രാജ്യത്ത് നിയന്ത്രിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - covid good news from qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.