പൊതുജനാരോഗ്യ മന്ത്രാലയം ആസ്ഥാനം
ദോഹ: മാളുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്ന് പൊതുജനങ്ങളോട് പൊതുജനാരോഗ്യമന്ത്രാലയം നിർദേശിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. ഷോപ്പിങ് മാളുകളിൽ പാലിക്കേണ്ട കോവിഡ് മുൻകരുതൽ അടക്കമുള്ള ബോധവത്കരണ കാമ്പയിൻ സമൂഹ മാധ്യമങ്ങളിൽ മന്ത്രാലയം നടത്തുന്നുമുണ്ട്. നിലവിൽ മാളുകൾ 50 ശതമാനം ശേഷിയിലാണ് പലയിടത്തും പ്രവർത്തിക്കുന്നത്. മാളുകളിലെ ഫുഡ് കോർട്ടുകളിൽ ആകെ ശേഷിയുടെ 30 ശതമാനം ആളുകളുമാണ് ഉള്ളത്. വലിയ േടബ്ളിൽ പരമാവധി അഞ്ചുപേരെയാണ് അനുവദിക്കുന്നത്. കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും മറ്റു വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം ആവർത്തിക്കുന്നു. എല്ലാ സമയങ്ങളിലും ഒന്നര മീറ്റർ എന്ന ശാരീരിക അകലം പാലിക്കണം. ഇതോടൊപ്പം മാളുകളിൽ ചെലവഴിക്കുന്ന സമയം ജനങ്ങൾ പരിമിതപ്പെടുത്തുകയും വേണം. ശാരീരോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിൽ കുറവുള്ള, ഇഹ്തിറാറസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ മാളുകളിലേക്ക് പ്രവേശനം ഉള്ളൂ. മാസ്ക് ധരിച്ചിരിക്കണം. കൈകൾ ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കണം. മാളുകളിലടക്കം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും രാജ്യത്ത് നിന്ന് കോവിഡ് പൂർണമായി നീങ്ങിയിട്ടില്ലെന്നും മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂെട അറിയിക്കുന്നു. ആളുകൾ കൂട്ടംചേരുന്ന പരിപാടികൾ സംബന്ധിച്ച നിയന്ത്രണങ്ങളും കർശനമായി പാലിക്കണം. ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ പാടില്ല. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ ജാഗ്രത പാലിക്കുന്നതിനാലാണ് രാജ്യത്ത് കോവിഡ് നിയന്ത്രിക്കാനായത്. നിലവിൽ കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും ഏറെ കുറഞ്ഞിട്ടുണ്ട്.
അതേസമയം, മറ്റു പല രാജ്യങ്ങളിലും സംഭവിച്ച പോലെ ഖത്തറിൽ കോവിഡ് -19െൻറ രണ്ടാം വരവ് ഉണ്ടാകുകയില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിട്ടുണ്ട്. നിലവിൽ കോവിഡ്ബാധ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്ന് ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി ചെയർമാൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാലും പറയുന്നു. വിവിധ ആഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്തതിെൻറ അടിസ്ഥാനത്തിൽ ഇനിയൊരു രണ്ടാം വരവ് ഉണ്ടാകുകയില്ല.
കോവിഡ് -19 പരിശോധനക്ക് വിധേയമാകുന്നവരിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഓരോ ആഴ്ചയും കുറഞ്ഞുവരുന്നതായാണ് പുതിയ കണക്കുകൾ. രോഗവ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഓരോ 100 പരിശോധനയിലും രോഗം സ്ഥിരീകരിക്കുന്ന കേസുകൾ കുറഞ്ഞുവരുകയാണ്. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം, ഒക്ടോബർ 20നും 26നും ഇടയിൽ ഒരാഴ്ചത്തെ ശരാശരി പോസിറ്റിവ് കേസുകൾ കേവലം മൂന്ന് മാത്രമാണ്. അതിന് തൊട്ടു മുമ്പുള്ള ആഴ്ചയിലും സ്ഥിതി ഇതുതന്നെയായിരുന്നു. രാജ്യത്ത് കോവിഡ് -19 വ്യാപനം ഉയർന്ന ഘട്ടത്തിലെത്തിയ മേയ് 26നും ജൂൺ ഒന്നിനും ഇടയിൽ ഒരാഴ്ചയിൽ 100 പരിശോധനയിൽ ശരാശരി 38.8 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷം ശരാശരി പോസിറ്റിവ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഫെബ്രുവരി 28ന് ഇറാനിൽ നിന്നു തിരിച്ചെത്തിയ ഖത്തരി യുവാവിനാണ് രാജ്യത്താദ്യമായി രോഗം സ്ഥിരീകരിച്ചത്. മാർച്ച് എട്ടിന് രാജ്യത്ത് കോവിഡ് -19െൻറ സാമൂഹിക വ്യാപനം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി കോവിഡ് -19 വാക്സിൻ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ
കൂടിച്ചേരൽ, പള്ളികൾ:
1. കെട്ടിടങ്ങൾ, ഓഫിസുകൾ, താമസകേന്ദ്രങ്ങൾ തുടങ്ങിയവക്കകത്ത് 15 പേർക്ക് ഒത്തൊരുമിക്കാം. പൊതുസ്ഥലങ്ങളിൽ 30 പേർക്കും ഒത്തുചേരാം.
2. ഓഡിറ്റോറിയങ്ങളിൽ 40 പേർ പങ്കെടുക്കുന്ന കല്യാണ ചടങ്ങുകൾ നടത്താം. പുറത്ത് 80 പേർ പങ്കെടുക്കുന്ന ചടങ്ങുകളുമാകാം.
3. എല്ലാ പള്ളികളും ജുമുഅ നമസ്കാരത്തിനടക്കം എല്ലാ നമസ്കാരങ്ങൾക്കും തുറക്കും. ടോയ്ലറ്റുകളും വുദൂ എടുക്കാനുള്ള സൗകര്യവും അടച്ചിടുന്നത് തുടരും.
4. സുബ്ഹ്, അസ്ർ നമസ്കാരങ്ങൾക്ക് 20 മിനിറ്റ് മുേമ്പ വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശിക്കാം.
ബിസിനസ്, വിനോദമേഖല:
1. സൂഖുകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
2. ഹോൾസെയിൽ മാർക്കറ്റുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
3. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും 80 ശതമാനം ജീവനക്കാർക്ക് ഓഫിസുകളിലെത്തി ജോലി ചെയ്യാം.
4. ക്ലീനിങ് ആൻഡ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് തൊഴിലിടങ്ങളിലെ സേവനം 30 ശതമാനം ശേഷിയിൽ നൽകാം. വീടുകളിലെത്തിയുള്ള ഇത്തരം സേവനങ്ങൾ പുനരാരംഭിക്കാം.
5. പ്രാദേശിക എക്സിബിഷനുകൾ 30 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് നടത്താം.
6. മാളുകൾക്ക് 50 ശതമാനം ശേഷിയിൽ സാധാരണ സമയക്രമം അനുസരിച്ച് പ്രവർത്തിക്കാം. കുട്ടികൾക്ക് പ്രവേശനം നൽകാം.
7. മാളുകളിലെ ഫുഡ്കോർട്ടുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.
8. റസ്റ്റാറൻറുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. എന്നാൽ, കുട്ടികളുെട കളിയിടങ്ങളും മറ്റു വിേനാദ സ്ഥലങ്ങളും അടച്ചിടണം.
9. മസാജ് സെൻററുകൾ, നീരാവിയിലുള്ള സ്നാനം നൽകുന്ന കേന്ദ്രങ്ങൾ എന്നിവക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
10. സിനിമ തിയറ്ററുകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 18നും അതിനുമുകളിലുമുള്ളവർക്ക് മാത്രം പ്രവേശനം.
11. മ്യൂസിയങ്ങളും ലൈബ്രറികളും പൂർണശേഷിയിൽ പ്രവർത്തിക്കും.
12. വീടുകളിൽ എത്തിയുള്ള ബ്യൂട്ടി, ബാർബർ, മസാജ്, ഫിറ്റ്നസ് പരിശീലന സേവനങ്ങൾക്കുള്ള വിലക്ക് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.