കോവിഡ് നിർദേശങ്ങൾ പാലിച്ചില്ല; റസ്​റ്റാറൻറ് അടച്ചുപൂട്ടി

ദോഹ: കോവിഡ്-19 മുൻകരുതൽ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്തതിനാൽ റസ്​റ്റാറൻറ് അടച്ചു പൂട്ടി. ബിർകത് അൽ അവാമിർ എന്ന പ്രദേശത്തെ റസ്​റ്റാറൻറാണ് 15 ദിവസത്തേക്ക് പൂട്ടാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി കർശന മാനദണ്ഡങ്ങളോടെയും മുൻകരുതൽ നിർദേശങ്ങളോടെയും റസ്​റ്റാറൻറുകൾക്ക് പ്രവർത്തനം പുനരാരംഭിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം അനുമതി നൽകിയിരുന്നു. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയുണ്ടാകുകയില്ലെന്നും പകർച്ചവ്യാധിവിരുദ്ധ നിയമപ്രകാരം കടുത്ത നിയമനടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പും നൽകിയിരുന്നു.

റസ്​റ്റാറൻറുകൾക്കും ഹോട്ടലുകൾക്കും നൽകിയ നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.