ദോഹ: രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർകൂടി തിങ്കളാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 57 ആയി. 50, 52, 65 വയസ്സുള്ളവരാണ് തിങ്കളാഴ്ച മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 1597 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. 1368 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിക്കെപ്പടുകയും ചെയ്തു. ആകെ രോഗം ഭേദമായവർ 45,935 ആണ്. ആകെ 2,59,64 2 പേരെ പരിശോധിച്ചപ്പോൾ 70,158 പേർക്കാണ് ൈവറസ് ബാധ ഇതുവരെ സ്ഥിരീകരിക്കെപ്പട്ടത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്.
നിലവിലുള്ള ആകെ രോഗികൾ 24,166 ആണ്. ഇതിൽ 1603 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 241 പേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിലായത് 179 പേരും തീവ്രപരിചരണ വിഭാഗത്തിലായത് 19 പേരുമാണ്. 24 മണിക്കൂറിനിടെ 4113 പേർക്ക് കോവിഡ് പരിശോധനയും നടത്തിയിട്ടുണ്ട്. അതിനിടെ, ഖത്തറിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ കണ്ണാടിപ്പറമ്പ് കാരായാപ്പു ചാങ്കിളിൻറവിട പി.കെ. സിദ്ദീഖ് (48) കഴിഞ്ഞ ദിവസം മരിച്ചു. 16 വർഷമായി ഖത്തറിൽ ലിമോസിൻ ഡ്രൈവറാണ്. പനിയെ തുടർന്ന് പരിശോധന നടത്തുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കെപ്പടുകയുമായിരുന്നു. സനയ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.