Posted On
date_range Updated On
date_range ടീം അംഗങ്ങൾക്ക് കോവിഡ്; ഖത്തർ സ്റ്റാർസ് ലീഗ് മത്സരം റദ്ദാക്കി
ദോഹ: ടീം അംഗങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വ്യാഴാഴ്ചത്തെ ഖത്തർ സ്റ്റാർസ് ലീഗിലെ അൽ വക്റ-അൽസദ്ദ് മത്സരം റദ്ദാക്കി. അൽ വക്റ ടീമിലെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കളി റദ്ദാക്കിയത്. മാച്ച് കമ്മിറ്റിയുമായി ചർച്ച നടത്തി പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. മത്സരത്തിനായി ടിക്കറ്റ് സ്വന്തമാക്കിയവർക്ക് റീഫണ്ട് ചെയ്യാനും, മാറ്റിവെക്കുന്ന മത്സരത്തിനായി ഉപയോഗിക്കാനും അവസരമുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ചത്തെ അൽഖോർ -ഖത്തർ എസ്.സി മത്സരത്തിൽ മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.