അസീസ് മൂരിയാട്
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ച് ഖത്തറിൽ നിര്യാതനായി
ദേ ാഹ: ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അസീസ് മൂരിയാട് നിര്യാതനായി. ഖത്തർ പെട്രോളിയം മുൻ ജീവനക്കാരനും കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം (ഉംസയീദ് ഏരിയ) കമ്മിറ്റി അംഗവുമായിരുന്നു.
കോവിഡ് ബാധിതനായി കഴിഞ്ഞ നാലു മാസമായി ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഷാഹിദയാണ് ഭാര്യ.
ഷാഹിൽ അബ്ദുൽ അസീസ്, ഷഹാന അബ്ദുൽ അസീസ്, ഷാഹിൻ അബ്ദുൽ അസീസ് എന്നിവർ മക്കളാണ്. എല്ലാവരും ദോഹയിലുണ്ട്. കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ അബു ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.