ഖത്തർ: ഇൻഡസ്​ട്രിയൽ ഏരിയ ഘട്ടം ഘട്ടമായി തുറക്കും; പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട ഇൻഡസ്​ട്രിയൽ ഏരിയയിലെ 1 മുതൽ 32 വരെ സ്​ട്രീറ്റുക ൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ദുരന്തനിവാരണ ഉന്നതാധികാര സമിതി വക് താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പറഞ്ഞു.

ഇൻഡസ്​ട്രിയൽ ഏരിയയിലെ താമസക്കാരുടെയും സമൂഹത്തി​െൻറയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഘട്ടം ഘട്ടമായേ തുറക്കുകയുള്ളൂ. ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്​. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അൽ ഖാതിർ വിശദീകരിച്ചു.

ഇൻഡസ്​ട്രിയൽ ഏരിയ അടച്ചിട്ടത് ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു. ഇത്തരത്തിൽ ലോകത്തിലെ ഏക സംഭവമല്ല ഇത്​. അനിവാര്യമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയെന്നതിനാണ് പ്രഥമ പരിഗണനയെന്നും അവർ കൂട്ടിച്ചേർത്തു. പ്രദേശത്തെ താമസക്കാരിലും തൊഴിലാളികളിലും അടച്ചുപൂട്ടൽ മൂലമുണ്ടായ ദുരിതങ്ങൾ ലഘൂകരിക്കുന്നത് തുടരുകയാണ്​. ഇൻഡസ്​ട്രിയൽ ഏരിയ അടച്ചുപൂട്ടിയതി​െൻറ പ്രയാസങ്ങൾ കുറച്ചുകൊണ്ടുവരാൻ വിവിധ അതോറിറ്റികൾ കർമ്മവീഥിയിലുണ്ട്​.അവർക്ക്​ എല്ലാ വിധ സൗകര്യങ്ങളും അധികൃതർ നൽകുന്നുണ്ട്​.

Tags:    
News Summary - Covid 19 qutar industrial area-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.