കോവിഡ്​: പുതിയരോഗികൾ 108; രോഗമുക്​തി 105

ദോഹ: ഖത്തറിൽ പെരുന്നാൾ ദിനമായ ചൊവ്വാഴ്​ച 108 പേർക്കു​കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 77 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 31 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. ഇന്നലെ പുതിയ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതുവരെ 599 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇന്നലെ 105 പേരാണ്​ രോഗമുക്തി നേടിയത്​. ആകെ 222362 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിലുള്ള ആകെ രോഗികൾ 1549 ആണ്​.

ഇന്നലെ 20134 പേർ പരിശോധനക്ക്​ വിധേയരായി​. രാജ്യത്ത്​ ആകെ 2276171 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 224510 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. നിലവിൽ 62 പേരാണ്​ ആശുപത്രികളിൽ ചികിത്സിയിലുള്ളത്​. ഇതിൽ നാലു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 33 പേരുമുണ്ട്​​. ചൊവ്വാഴ്​ച 21,558 ഡോസ്​ വാക്​സിൻ കൂടി കുത്തിവെപ്പ്​ നടത്തി. ഇതുവരെ രാജ്യത്താകമാനം 35.80 ലക്ഷം ഡോസ്​ വാക്​സിൻ നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.