ബു​ർ​ക്കി​ന ഫാ​സോ താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

ജ​ർ​മ​നി​ക്കി​തി​രെ അ​ട്ടി​മ​റി വി​ജ​യം

ദോ​ഹ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​ക്കെ​തി​രെ അ​ട്ടി​മ​റി വി​ജ​യ​വു​മാ​യി ബു​ർ​ക്കി​ന ഫാ​സോ. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ലൂ​ടെ മു​ഹ​മ്മ​ദ് സോം​ഗോ ആ​ദ്യ​ഗോ​ൾ ക​ണ്ടെ​ത്തി. പ്ര​തി​രോ​ധ താ​രം മു​സ്സ ക​ബ​യു​ടെ കി​ക്ക് ഷെ​രീ​ഫ് ബാ​രോ, ക​ട്ട് ചെ​യ്ത് സോം​ഗോ വ​ല​തു​വ​ശ​ത്തെ കോ​ർ​ണ​റി​ലേ​ക്ക് അ​തി​ശ​യ​ക​ര​മാ​യ ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്രീ ​ക്വാ​ർ​ട്ട​റി​ൽ യു​ഗാ​ണ്ട​യു​മാ​യി ബു​ർ​ക്കി​ന ഫാ​സോ ഏ​റ്റു​മു​ട്ടും. തോ​ൽ​വി​യോ​ടെ ജ​ർ​മ​നി ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന് പു​റ​ത്താ​യി.

അ​തേ​സ​മ​യം, വെ​ന​സ്വേ​ല​ക്കെ​തി​രെ ഉ​ത്ത​ര കൊ​റി​യ (2-1) വി​ജ​യം നേ​ടി പ്രീ ​ക്വാ​ർ​ട്ട​റി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ഉ​ത്ത​ര കൊ​റി​യ​ക്കു​വേ​ണ്ടി ര​ണ്ടു ഗോ​ൾ നേ​ടി​യ കിം ​യു​ജി​ൻ ആ​യി​രു​ന്നു ഹീ​റോ. 13ാം മി​നി​റ്റി​ൽ മി​ക​ച്ച ശ്ര​മ​ത്തി​ലൂ​ടെ 10ാം ന​മ്പ​ർ താ​രം ആ​ദ്യ ഗോ​ൾ നേ​ടി ഉ​ത്ത​ര കൊ​റി​യ​ൻ താ​ര​ങ്ങ​ൾ​ക്ക് ഊ​ർ​ജ​മേ​കി. തൊ​ട്ടു​പി​ന്നാ​ലെ ല​ഭി​ച്ച പെ​നാ​ൽ​റ്റി അ​വ​സ​ര​വും കിം ​യു​ജി​ൻ ഗോ​ളാ​ക്കി വി​ജ​യ​മു​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ജു​വാ​ൻ ഉ​റി​ബെ​യി​ലൂ​ടെ വെ​നി​സ്വേ​ല ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി.

Tags:    
News Summary - Coup victory against Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.