ദോഹ: കൊറോണ വൈറസ് പടരുന്നതിനിടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചു വരുകയാണെന്ന് പ ൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രാദേശിക, അന്താരാഷ്്ട്ര തലങ്ങളിലെ വൈറസ്ബാധ സംബന്ധിച്ച് സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, കൊറോണ വൈറസ് ബാധ സംബന്ധിച്ച് ഒരു കേസും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏതെങ്കിലും രീതിയിൽ കൊറോണ വൈറസ് സംബന്ധിച്ച് സംശയം തോന്നുകയാണെങ്കിൽ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിെൻറ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ തെർമൽ കാമറ സ്ഥാപിച്ചിരിക്കുകയാണെന്നും കൂടാതെ പൊതുജനങ്ങൾക്കിടയിൽ രോഗലക്ഷണങ്ങൾ സംബന്ധിച്ച് കൂടുതൽ ബോധവത്കരണം നടക്കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഏതു അടിന്തര സാഹചര്യവും നേരിടാൻ രാജ്യത്തെ ആരോഗ്യ മേഖല സജ്ജമായിട്ടുണ്ടെന്നും മന്ത്രാലയം പൊതുജനങ്ങളോട് വ്യക്തമാക്കി. രോഗം കണ്ടെത്തുകയാണെങ്കിൽ ചികിത്സിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും രോഗികളെ ഐസലേറ്റ് വാർഡുകളിലേക്ക് മാറ്റുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. രാജ്യത്തിെൻറ എല്ലാ അതിർത്തികളും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അതോടൊപ്പം പൊതുജനങ്ങൾക്കുള്ള ബോധവത്കരണം ശക്തമായിതന്നെ മുന്നോട്ട് പോകുെന്നന്നും പൊതുജനാരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഔദ്യോഗിക േസ്രാതസ്സുകളിൽനിന്ന് മാത്രമേ വിവരങ്ങൾ അറിയാവൂയെന്നും രോഗ പ്രതിരോധം സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കി.
ചൈനയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശക്തമായ പ്രതിരോധ സംവിധാനങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം മുൻനിരയിലുണ്ട്. പൊതുജനങ്ങൾക്ക് ദേശീയ മാർഗനിർദേശം നൽകുകയും മന്ത്രാലയം ചെയ്തിരുന്നു. ചൈനയിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രാലയം നേരത്തേതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കമ്മ്യൂണിക്കബിൾ ഡിസീസ് സെൻററുമായി ബന്ധപ്പെടാൻ 66740948 /66740951 എന്നീ ഹോട്ട് നമ്പറുകൾ മന്ത്രാലയം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.