മേഖയിലെ സംഘർഷം: ഖത്തർ അമീർ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തി

​ദോഹ: ​ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. പുതിയ സംഭവവികാസങ്ങൾ, നിലവിലെ സംഘർഷങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ​മേഖലയിൽ തുടരുന്ന സംഘർഷം അന്താരാഷ്ട്ര സുരക്ഷയെയും സമാധാനത്തെയും ദോഷകരമായി ബാധിക്കുമെന്ന് അമീർ വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ ശക്തമാക്കണം. യു.എൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി ഖത്തറിന്റെ പരമാധികാരവും സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ പ്രതിരോധം ഒരുക്കും. ​മേഖലയിലെയും ലോകത്തെയും സ്ഥിരത നിലനിർത്തുന്നതിനും, രാഷ്ട്രീയ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സംഭാഷണത്തിനിടെ ഇരു നേതാക്കളും ആവശ്യപ്പെട്ടു.

Tags:    
News Summary - Conflict in the region: Qatari Emir holds talks with US President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.