ദോഹ: കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനുമായി സഹകരിച്ച് മാപ്്സ് ഇൻറർനാഷനൽ സംഘടിപ്പിക്കുന്ന ഏഴാമത് കളർ ഓഫ് ഡെസേർട്ട് ചിത്രകലാ പ്രദർശനത്തിന് തുടക്കമായി. കോവിഡ്–19 പശ്ചാത്തലത്തിൽ ഇത്തവണ ഒാൺലൈൻ മാതൃകയിലാണ് പ്രദർശനം.
പ്രമുഖരായ എഴുപത്തഞ്ചോളം കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനായി അണി നിരത്തിയിരിക്കുന്നത്. അറേബ്യൻ കുതിര, ഫാൽക്കൺ, പായ്ക്കപ്പലുകൾ, മുത്ത് വാരൽ, പാരമ്പര്യ ഖത്തരി വസ്ത്രധാരണം തുടങ്ങിയവയാണ് പ്രധാനമായും ഉള്ളത്.ദേശീയ മ്യൂസിയം, ഇസ്ലാമിക് ആർട്ട് മ്യൂസിയം, സൂഖ് വാഖിഫ്, ദോഹ സ്കൈലൈൻ, ചരിത്ര പ്രാധാന്യമുള്ള കോട്ടകൾ എന്നിവയും കാൻവാസിൽ പകർത്തിയിട്ടുണ്ട്.
2022 ലോകകപ്പിലേക്കുള്ള ഖത്തറിെൻറ യാത്രയാണ് പ്രദർശനത്തിെൻറ പ്രമേയം. കോവിഡ്–19 പശ്ചാത്തലത്തിൽ മഹാമാരിക്കെതിരെ ഖത്തറും ഖത്തർ ജനതയും സധൈര്യം നിലയുറപ്പിച്ചതും ചില ചിത്രകാരന്മാർ കാൻവാസിൽ പകർത്തിയിട്ടുണ്ട്. പ്രദർശനം ഡിസംബർ 31 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.