ജി.സി.സി ബോർഡർ, കോസ്​റ്റ്​ ഗാർഡ് വാരാചരണത്തിന് ദോഹയിൽ തുടക്കം

ദോഹ: ആഭ്യന്തരമന്ത്രാലയം സംഘടിപ്പിക്കുന്ന ജി.സി.സി ബോർഡർ കോസ്റ്റ് ഗാർഡ് വാരാചരണത്തിന് ദോഹയിൽ തുടക്കമായി. കോർണിഷിലെ ബന്ദർ ടെർമിനലിൽ നടക്കുന്ന പരിപാടിയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റിയാണ് ആഭ്യന്തരമന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നത്. കടലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും സന്ദർശകർക്കും ആവശ്യമായ ബോധവൽകരണവും സേഫ്റ്റി , സെക്യൂരിറ്റി നടപടിക്രമങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ജി.സി.സി ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന ജി.സി.സി കോസ്റ്റ്ഗാർഡ്, ബോർഡർ വാരാചരണം സംഘടിപ്പിക്കുന്നത്. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കിടയിൽ ഇത് സംബന്ധിച്ചുള്ള പൊതുബോധവൽകരണം നടത്തുകയും ഇതി​െൻറ ലക്ഷ്യങ്ങളിൽ പെടുന്നു. രാജ്യത്തെ താമസക്കാർക്കിടയിലും പൗരന്മാർക്കിടയിലും തീര സുരക്ഷാ നടപടികളെ സംബന്ധിച്ച് അവബോധം വളർത്താനുള്ള സുവർണാവസരമാണ് ജി.സി.സി ബോർഡർ കോസ്റ്റ് ഗാർഡ് വാരാചരണമെന്നും കടലും കടലുമായി ബന്ധപ്പെട്ടും പതുങ്ങിയിരിക്കുന്ന അപകടങ്ങളെ സംബന്ധിച്ചും ജനങ്ങൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുമുള്ള സന്ദേശങ്ങൾ എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്നും കോസ്റ്റ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി ഡിപ്പാർട്ട്മ​െൻറ് ഡയറക്ടർ സ്റ്റാഫ് ബ്രിഗേഡിയർ(നേവി) അലി അഹ്മദ് സൈഫ് അൽ ബദീദ് അൽ മന്നാഇ, വാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പറഞ്ഞു. മാരിടൈം സെക്യൂരിറ്റിയുമായ ി ബന്ധപ്പെട്ടും ബോർഡർ, കോസ് റ്റ് ലൈൻ സെക്യൂരിറ്റി ഫങ്ഷനുകളും പൊതുജനങ്ങൾക്കായി ഈ അവസരത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. സീഗോറുകളെയും അവയുടെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തെ സംബന്ധിച്ചും ഇതോനുബന്ധിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും കൂടാതെ ഗാർഡി​െൻറ സുരക്ഷാ ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും പരിചയപ്പെടുത്തിക്കൊണ്ടുള്ള എക്സിബിഷനും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - coastel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.