ദോഹ: എട്ടാമത് ഖത്തർ മോേട്ടാർ ഷോയുടെ ഭാഗമായി ഖത്തർ ടൂറിസം അതോറിറ്റി മവാത്തെർ സെൻററുമായി സഹകരിച്ച് നടത്തുന്ന ക്ലാസിക്, രൂപ മാറ്റം വരുത്തിയ കാറുകളുടെ പ്രദർശനം സന്ദർശകരെ ആകർഷിക്കുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കാറുകളും രൂപ മാറ്റം വരുത്തിയ വാഹനങ്ങളും കാണുന്നതിന് നിരവധി ദോഹ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിലെത്തുന്നത്.
87 ക്ലാസിക്, മോഡിഫൈഡ് വാഹനങ്ങളാണ് പ്രദർശനത്തിലുള്ളത്. പിക്കപ് ട്രക്കുകൾ, രൂപമാറ്റം വരുത്തിയ ക്ലാസിക് കാറുകൾ, രൂപമാറ്റം വരുത്തിയ പുതിയ കാറുകൾ, ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ, എൻജിനുകളിൽ രൂപമാറ്റം വരുത്തിയ കാറുകൾ, നിസാൻ സ്കൈലൈൻ, ജി.ആർ.ആർ 34, ജി.ടി.ആർ 35, ക്ലാസിക് ഇസഡ്, ഡ്രാഗ് കാർ, ടൊയോട്ട സുപ്ര തുടങ്ങിയവയാണ് പ്രദർശനത്തിലുള്ളത്. 17 വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുന്നുണ്ട്.
ഒക്ടോബർ 17 ന് ആരംഭിച്ച മോേട്ടാർ ഷോയിൽ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ പെങ്കടുക്കുന്നുണ്ട്. വാഹന ലോകത്തെ മാറ്റങ്ങൾ അറിയാനും പുതിയ വാഹനങ്ങളെ കുറിച്ച് അറിയാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയ ഷോ ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.