ദോഹ: ഏഴാമത് സിറ്റിസ്കേപ്പ് ഖത്തർ 2018ന് ഇന്ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ തുടക്കം കുറിക്കും. നാല് ദിനം നീണ്ടുനിൽക്കുന്ന സിറ്റിസ്കേപ്പ് ഖത്തർ എക്സിബിഷനും സമ്മേളനവും രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രധാന പരിപാടിയായാണ് വിലയിരുത്തപ്പെടുന്നത്.
തുർക്കി, ജോർജിയ, സൈപ്രസ്, അമേരിക്ക, പാക്കിസ്ഥാൻ, ബ്രിട്ടൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 50ലധികം പ്രദർശകരാണ് 9000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സംഘടിപ്പിക്കുന്ന സിറ്റിസ്കേപ്പിൽ പങ്കെടുക്കുന്നത്.
ഖത്തറിൽ നിന്നുള്ള നിക്ഷേപകർക്കും വിൽപനമേഖലയിൽ നിന്നുള്ളവർക്കും ഏറെ അവസരങ്ങളാണ് സിറ്റിസ്കേപ്പിലൂടെ ഒരുങ്ങുന്നത്. രാജ്യത്തിെൻറ മുഖഛായ മാറ്റുന്ന പദ്ധതികളുമായി നാല് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയാണ് സിറ്റിസ്കേപ്പ് ഖത്തർ. ഖത്തറിെൻറ ഭാവി രൂപരേഖ അറിയുന്നതിന് സന്ദർശകർക്കുള്ള സുവർണാവസരമാണിതെന്നും എക്സിബിഷൻ മാനേജർ ഫാരിസ് ഖലീൽ പറഞ്ഞു.
വിശാലമായ പദ്ധതികളിലൂടെ രാജ്യത്തിെൻറ റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിന് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള വിദഗ്ധർ, ഡെവലപ്പേഴ്സ്, നിക്ഷേപകർ തുടങ്ങിയവർക്കുള്ള അവസരവും സിറ്റിസ്കേപ്പ് ഒരുക്കുന്നുണ്ടെന്നും ഖലീൽ അറിയിച്ചു. ഇതാദ്യമായി ഖത്തർ റെയിൽ, കതാറ ഹോസ്പിറ്റാലിറ്റി, മുശൈരിബ് േപ്രാപ്പർട്ടീസ്, ഖത്തരി ഡയർ തുടങ്ങിയവർ ഇത്തവണത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദർശനത്തോടനുബന്ധിച്ച് 200ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫെറൻസും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.