ദോഹ: സാധുതയുള്ളതും ആക്ടിവേറ്റഡായതുമായ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഇല്ലാത്ത സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും വിൽപന നിരോധനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ) അറിയിച്ചു. ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാതെ ഖത്തറിൽ എവിടെയും സിഗരറ്റ് വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നിരോധനം ജനുവരി 11 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജി.ടി.എ അറിയിച്ചിരുന്നു. സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും ഇറക്കുമതിയിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് സിസ്റ്റം 2022 ഒക്ടോബറിൽ ജനറൽ ടാക്സ് അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. എക്സൈസ് നികുതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും ഇറക്കുമതിക്കാർക്ക് യഥാക്രമം ജൂലൈ 11ഉം ആഗസ്റ്റ് നാലും മുതൽ ഇലക്ട്രോണിക് രീതിയിലുള്ള പർച്ചേസിന് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾക്കായി അപേക്ഷിക്കാൻ കഴിയുമെന്ന് ജനറൽ ടാക്സ് അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു. ഇവ പിന്നീട് ഇറക്കുമതിചെയ്യുന്ന സിഗരറ്റുകളിൽ സ്ഥാപിക്കുമെന്നും ജി.ടി.എ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.