സി.​െഎ.ഡി ചമഞ്ഞ് തട്ടിപ്പ് പ്രതിക്ക് ഏഴ് വർഷം തടവ്

ദോഹ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെടുകയും പിന്നീട് സി.ഐ.സിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത വിദേശിക്ക് ഏഴ് വർഷം തടവ്. 
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തി യുവാവി​​​െൻറ വീട്ടിൽ വരികയും താൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞ് വീട്ടിൽ പരിശോധന നടത്തുകയും പണം കൈക്കലാക്കുകയും ചെയ്തതായി യുവാവ്​ പോയീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. 

പീന്നീട് അന്വേഷണം നടത്തിയ പോലീസ്​ പ്രതിയിൽ നിന്ന് തൊണ്ടി മുതൽ പിടിച്ചെടുക്കുകയായിരുന്നു. പല തവണ സാമൂഹിക മാധ്യമംവഴി തന്നെ പ്രതി ബന്ധപ്പെട്ടതായി പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. തെളിവുകളുടെ വെളിച്ചെത്തിൽ  പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയ കോടതി ഏഴ് വർഷം തടവിനും തുടർന്ന് നാട് കടത്താനും ഉത്തരവിടുകയായിരുന്നു. 

Tags:    
News Summary - cid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.