ചൈനയിൽ നിന്ന് മാസ്കുകളും സാനിറ്റൈസറുകളുമെത്തി

ദോഹ: കൊറോണ വൈറസ് വ്യാപനം തടയാന്‍ ചൈനയില്‍ നിന്നും മെഡിക്കല്‍ മാസ്കുകളും സാനിറ്റൈസറുകളും ഖത്തറിലെത്തി. അമീരി എയര്‍ഫോഴ്സ് വിമാനത്തിലാണ് ചൈനയില്‍ നിന്നുള്ള സഹായം എത്തിയത്. ഇതോടെ മാസ്കിേൻറയും സാനിറ്റൈസറുകളുടേയും വർധിച ്ച ആവശ്യം പരിഹരിക്കപ്പെടുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പറഞ്ഞു.

രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളും വഴി ആ വശ്യക്കാര്‍ക്ക് ഇവ ലഭ്യമാക്കാനാണ് പദ്ധതി. രാജ്യത്ത് കൊറോണ വൈറസ് വ്യാപനമുണ്ടായതോടെ മാസ്കുകളും സ്റ്റെറിലൈസറുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചിരുന്നു. ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയം മാസ്കുകളും സാനിറ്റൈസറുകള്‍ക്കും നിശ്ചിത വില നിര്‍ണയിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ മെഡിക്കല്‍ വസ്തുക്കള്‍ ലഭ്യമാക്കാനാണിത്.

ഇതിനേക്കാൾ വില കൂട്ടി വിൽപന നടത്തിയാൽ കടകൾക്കെതിെര നടപടി സ്വീകരിക്കും. വിവിധ തരം മാസ്കുകൾക്കുള്ള വിൽപന വിലയും നേരത്തേ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. വിലകൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 16,001 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരമറിയിക്കാം.

കോവിഡ് പ്രതിരോധത്തിൽ മുൻ അനുഭവമുള്ള ചൈന ഖത്തറിന് വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകാൻ ഒരുക്കമാണെന്ന് നേരത്തേ ഖത്തറിലെ ചൈനീസ് അംബാസഡര്‍ ഴോ ജിയാന്‍ പറഞ്ഞിരുന്നു. ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെ കടന്നുപോയപ്പോള്‍ ചൈനക്ക് ഖത്തര്‍ നൽകിയ സഹായം തന്‍റെ രാജ്യം ഒരുകാലത്തും മറക്കില്ലെന്നും അംബാസഡര്‍ പറഞ്ഞു.

കോവിഡ് 19 നിയന്ത്രിക്കാനും ചികിത്സിക്കാനുമുള്ള ചൈനയുടെ അനുഭവവും കഴിവുകളും നിലവില്‍ ഖത്തറുമായി പങ്കുവെച്ചിട്ടുണ്ട്. സാങ്കേതിക പിന്തുണ നൽകാന്‍ ചൈനയിലെ ആരോഗ്യ മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ ശ്രമിക്കുന്നുമുണ്ട്. ആരോഗ്യ രംഗത്തെ ഉഭയകക്ഷി ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തിലാണുള്ളത്. ബാങ്ക് ഓഫ് ചൈന, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ദോഹ ശാഖ എന്നിവ ഒരു മില്യന്‍ ജോഡി മെഡിക്കല്‍ ഗ്ലൗസുകള്‍ സംഭാവന നൽകും. ഖത്തറില്‍ ഇത്തരം സാധനങ്ങള്‍ വിതരണം ചെയ്യാന്‍ മറ്റു ചൈനീസ് കമ്പനികളും തയ്യാറെടുക്കുകയാണെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - china sends masks and sterilizers to qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.