ദോഹ: കോവിഡ് പ്രതിസന്ധിക്കിടയിൽ ഖത്തറിൽ നിന്നുള്ള രണ്ടാം ചാർട്ടേഡ് വിമാനവും പറന്നു. ഞായറാഴ്ച പുർച്ചെ 12.50നാണ് ഖത്തർ എയർവേസ് വിമാനം ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത്. എണ്ണ, പ്രകൃതിവാതക മേഖലയിലെ പ്രമുഖ കമ്പനിയായ ഖത്തർ എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി(ക്യൂകോൺ)യാണ് തങ്ങളുടെ തൊഴിലാളികൾക്കായി രണ്ടാം വിമാനവും ഏർപ്പെടുത്തിയത്. എല്ലാ യാത്രക്കാരും മലയാളികളാണ്. ഹ്രസ്വകാല കരാറിൽ ക്യു കോൺ കമ്പനിയിൽ ജോലിക്കെത്തിയ വിദഗ്ധ തൊഴിലാളികളാണിവർ. കരാർ കാലാവധി കഴിയുകയും ജോലി തീരുകയും ചെയ്തിട്ടും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനസർവീസ് ഇല്ലാതായതോടെയാണ് ഇവർ ഖത്തറിൽ കുടുങ്ങിയത്.
റാസ്ലഫാനിൽ വിവിധ ഓയിൽ, ഗ്യാസ് റിൈഫനറികളിൽ വാർഷിക അറ്റകുറ്റപണികൾക്കായി എത്തിയവരായിരുന്നു ഇവർ. ഇത്തരത്തിൽ എത്തിയ ആകെയുള്ള ആറായിരത്തോളം ഇന്ത്യക്കാരിൽ 600 പേർ മലയാളികളാണ്. മെക്കാനിക്കൽ, പൈപ്പിങ്, ഇൻസ്ട്രുമെേൻറഷൻ മേഖലകളിലെ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളാണിവർ.
കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാർേട്ടഡ് വിമാനവും ക്യുേകാൺ കമ്പനിയാണ് നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 2.15ന് േദാഹയിൽ നിന്ന് പുറപ്പെട്ട ഖത്തർ എയർവേയ്സിൻെറ QR8364 വിമാനത്തിൽ 178 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.കൊച്ചി, അഹ്മദാബാദ്, മുംബൈ, മധുരൈ തുടങ്ങിയ ഇടങ്ങളിലേക്കും ക്യു കോൺ കമ്പനിയുെട ചാർട്ടേഡ് വിമാനങ്ങൾ ഉടൻ സർവീസ് നടത്തും. ആകെ 18 വിമാനങ്ങൾക്കാണ് കമ്പനിക്ക് അനുമതി ലഭിച്ചിരിക്കുന്നത്.സ്വകാര്യ മേഖലയിൽ നിന്നും തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് വിമാനം ചാർട്ടർ ചെയ്യുന്ന ആദ്യ കമ്പനി കൂടിയാണ് ക്യൂകോൺ. കർശനമായ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചാണ് ഖത്തർ എയർവേസ് യാത്രക്കാരെ കൊണ്ടുപോകുന്നത്. ഫേസ് മാസ്ക്കുകൾ ധരിപ്പിച്ച് ഇടവിട്ട് സീറ്റുകൾ ഒഴിച്ചിട്ടാണ് യാത്ര.മലബാർ ഗോൾഡും തങ്ങളുടെ ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഖത്തറിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങൾ അയക്കുന്നുണ്ട്. ഇതിൻെറ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
സംഘടനകളുടെ ചാർട്ടേഡ് വിമാനങ്ങൾ; പ്രതീക്ഷയേറുന്നു
വിവിധ കമ്പനികൾക്ക് ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അനുമതി ലഭിക്കുകയും സർവീസ് തുടങ്ങുകയും ചെയ്തതതോടെ ഖത്തറിൽ നിന്നുള്ള വിവിധ സംഘടനകളും സ്ഥാപനങ്ങളും ശ്രമം നടത്തുന്ന ചാർേട്ടഡ് വിമാനങ്ങൾക്കും പറക്കാൻ കഴിയുമെന്ന പ്രതീക്ഷ വർധിക്കുകയാണ്. കെ.എം.സി.സി, ഇൻകാസ്, കൾച്ചറൽ ഫോറം തുടങ്ങിയ വിവിധ സംഘടനകൾ ചാർട്ടേഡ് വിമാനത്തിനായി ശ്രമം നടത്തുന്നുണ്ട്. ഖത്തർ ഇൻകാസിൻെറ ചാർട്ടേഡ് വിമാനത്തിന് ഉടൻ സർവീസ് നടത്താൻ കഴിയുമെന്ന് പ്രസിഡൻറ് സമീർ ഏറാമല പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ എംബസിയിൽ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണെന്ന് കൾച്ചറൽ ഫോറം ഭാരവാഹികളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.