ചാലിയാർസ്​പോർട്സ് ഫെസ്റ്റ് ഉദ്ഘാടനചടങ്ങിൽ നിന്ന്

ചാ​ലി​യാ​ർ സ്‌​പോ​ർ​ട്സി​ന്​ തു​ട​ക്കം

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​ലി​യാ​ർ ദോ​ഹ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​ലി​യാ​ർ സ്പോ​ർ​ട്സ് ഫെ​സ്റ്റ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ലെ സെ​മി ഫൈ​ന​ൽ വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ചു. കൊ​ടി​യ​ത്തൂ​ർ, ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. മാ​വൂ​ർ, കി​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ൾ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി.

എ​മി​ടെ​ക് എം.​ഇ.​പി. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​നീ​ഷ്, ചീ​ഫ് അ​ഡ്വൈ​സ​ർ വി.​സി. മ​ഷ്ഹൂ​ദ്, സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ്‌ സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ടി സി​ദ്ദീ​ഖ് ചെ​റു​വാ​ടി, ര​തീ​ഷ് ക​ക്കോ​വ് ചാ​ലി​യാ​ർ ദോ​ഹ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച ന​ട​ന്ന നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഷ​ഫീ​ഖ് ഒ​ന്നാം സ്ഥാ​ന​വും, അ​ബ്ദു​ൽ ഹ​മീ​ദ് (ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത്), ഫാ​ഇ​സ് (എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്ത്) എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും പ​ങ്കി​ട്ടു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ്​ മു​ത​ൽ അ​ൽ വ​ക്ര സ്പോ​ർ​ട്സ് ക്ല​ബി​ൽ മാ​ർ​ച്ച്പാ​സ്റ്റോ​ടെ ചാ​ലി​യാ​ർ സ്പോ​ർ​ട്സ് ഫെ​സ്റ്റ് പ​ത്താം എ​ഡി​ഷ​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​വും. ഫൈ​വ്സ് ഫു​ട്ബാ​ൾ ഫൈ​ന​ൽ, പ​ഞ്ച ഗു​സ്തി ,വ​ടം വ​ലി, റ​ണ്ണി​ങ് റേ​സ്, റി​ലേ, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഷൂ​ട്ടൗ​ട്ട്‌ തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. 

Tags:    
News Summary - Chaliyar sports begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.