ചാലിയാർ ദോഹ ജലദിന ക്വിസ് മത്സരം 22ന്

ദോഹ: ലോക ജലദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം മാർച്ച്‌ 22ന് ഓൾഡ് ഐഡിയൽ സ്കൂളിൽ നടക്കും. വൈകീട്ട് 6.45 മുതൽ നടക്കുന്ന മത്സരത്തിന് ട്രെയിനറും, മോട്ടിവേഷനൽ സ്‌പീക്കറും ക്വിസ് മാസ്റ്ററുമായ മൻസൂർ മൊയ്‌തീൻ അവതാരകനാവും.ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാനുള്ള അവസരം.

ഒരു സ്കൂളിൽനിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കുകയുള്ളു.പരിസ്ഥിതി, സമകാലിക വിഷയങ്ങൾ, കായികം, കല-സാംസ്കാരികം, സാഹിത്യം, സയൻസ്, ഇന്‍റർനാഷനൽ ഹിസ്റ്ററി, ഇന്ത്യ എന്നിവയായിരിക്കും ക്വിസ് മത്സര വിഷയം. ഓഡിയോ റൗണ്ട്, വിഷ്വൽ റൗണ്ട് എന്നിവയുമുണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക. 70512340/ 77101814.

Tags:    
News Summary - Chaliyar Doha Water Day Quiz on 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.