ചാലിയാർ സ്പോർട്സ് ഫെസ്റ്റ് ഡബ്ൾസ് ബാഡ്മിൻറൺ ജേതാക്കൾ
ദോഹ: മൂന്നുമാസം നീളുന്ന ഏഴാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിലെ രണ്ടാമത്തെ മത്സര ഇനമായ ഡബ്ൾസ് ബാഡ്മിൻറണിൽ ഫൈനൽ മത്സരത്തിൽ വാഴക്കാടിനെ പരാജയപ്പെടുത്തി ഫറോക്ക് ജേതാക്കളായി. സെമിഫൈനലിസ്റ്റുകളായ കടലുണ്ടി, വാഴയൂർ പഞ്ചായത്തുകൾ മൂന്നാം സ്ഥാനത്തിന് അർഹരായി. ഇന്ത്യൻ സ്പോർട്സ് സെൻററർ വൈസ് പ്രസിഡൻറ് ഇ.പി. അബ്ദുറഹ്മാൻ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.
സ്പോർട്സ് വിങ് കൺവീനർ രതീഷ് കക്കോവ് സ്വാഗതം പറഞ്ഞു. ചാലിയാർ ദോഹ പ്രസിഡൻറ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സമീൽ ചാലിയം, സ്പോർട്സ് വിങ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ് എന്നിവർ സംസാരിച്ചു.
സമാപനച്ചടങ്ങിൽ ആർഗസ് ഷിപ്പിങ് പ്രതിനിധികളായ റാഷിഖ്, ഗണേഷ്, സലീം റോസ്, അമ്പയറിങ് പാനൽ ഹെഡ് അജിത, ചാലിയാർ ദോഹ ട്രഷറർ കേശവ് ദാസ് എന്നിവർ ട്രോഫിയും കാഷ് അവാർഡും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.