‘സി.എച്ചിലൂടെ ലീഗ്​ പുനർവായനക്ക്​ വിധേയമാകുന്നു’

ദോഹ: സി.എച്ച്​ മുഹമ്മദ് കോയ കാലഘട്ടത്തിലെ ഇതിഹാസപുരുഷനാണന്നും സി.എച്ചിലൂടെ മുസ്​ലിം ലീഗ് ചരിത്ര പുനർവായനക്ക്​ വിധേയമാകുയാണെന്നും വാഗ്മി കെ.എ അബൂട്ടി മാസ്​റ്റർ ശിവപുരം പറഞ്ഞു. കോഴിക്കോട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച്​ അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമുദായത്തിനും സമൂഹത്തിനും എന്ത് നൽകാൻ സാധിച്ചു എന്നതാണ്​ രാഷ്​ട്രീയ നേതാവി​​​െൻറ കടമയെന്ന്​ സി.എച്ചിന്​ ഉത്തമബോധ്യമുണ്ടായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. ബഷീർ ഖാൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്​ഘാടനം ചെയ്​തു.
കോഴിക്കോട് ജില്ല കെ.എം.സി.സി ബാലുശ്ശേരിയിൽ നിർമിക്കുന്ന സ്നേഹ വീടിനുള്ള ഫണ്ട് ഷബീർ ഷംറാസിൽ നിന്ന് ജില്ല സെക്രട്ടറി ഫൈസൽ മാസ്​റ്റർ ഏറ്റുവാങ്ങി. പ്രളയത്തിന് കൈതാങ്ങായി മണിയൂർ പഞ്ചായത്ത് കെ.എം.സി.സിയുടെ ധനസഹായം ഫൈസൽ അരോമക്ക്​ കൈമാറി. സി.പി സൈതലവി, ഷരീഫ് സാഗർ, എസ്.എ.എം ബഷീർ, പി.കെ അബ്​ദുല്ല, അബ്​ദുൽ നാസർ നാച്ചി, ഗ്രാമിക ചെയർമാൻ ഒ.കെ മുനീർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - ch league punar vayana-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.