സി.​ബി.​എ​സ്.​ഇ ദേ​ശീ​യ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ്; എം.​ഇ.​എ​സ് സ്കൂ​ളി​ന് ഇ​ര​ട്ട നേ​ട്ടം

ദോ​ഹ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ ദേ​ശീ​യ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ. സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു വ​രെ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​രു സ്വ​ർ​ണ്ണ​വും ഒ​രു വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യാ​ണ് എം.​ഇ.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ന് ഇ​ര​ട്ട നേ​ട്ടം സ​മ്മാ​നി​ച്ച​ത്.

അ​ണ്ട​ർ-17 പെ​ൺ​കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​നു​ശ്രീ ഷൈ​ൻ സ്വ​ർ​ണ്ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. വി​ജ​യ​ത്തോ​ടെ, സ്കൂ​ൾ ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​സ്.​ജി.​എ​ഫ്.​ഐ) വ​രാ​നി​രി​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​ത​യും അ​നു​ശ്രീ നേ​ടി. കൂ​ടാ​തെ, അ​ണ്ട​ർ -17 പെ​ൺ​കു​ട്ടി​ക​ളു​ടെ ടീം ​ഇ​ന​ത്തി​ൽ എം.​ഇ.​എ​സ് സ്കൂ​ൾ വെ​ങ്ക​ല മെ​ഡ​ലും സ്വ​ന്ത​മാ​ക്കി. അ​നു​ശ്രീ ഷൈ​ൻ, സ​യ്യി​ദ് റ​ബി​യാ​മ സ​ഫ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. പ​രി​ശീ​ല​ക ജി​ജി പി. ​എ​ബ്ര​ഹാ​മി​ന്റെ ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ന് ക​രു​ത്താ​യി. ദേ​ശീ​യ ത​ല​ത്തി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച അ​നു​ശ്രീ ഷൈ​ൻ, സ​യ്യി​ദ് റ​ബി​യാ​മ സ​ഫ​ർ, പ​രി​ശീ​ല​ക ജി​ജി പി. ​എ​ബ്ര​ഹാം എ​ന്നി​വ​രെ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ്, പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ർ, മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ദോ​ഹ​യി​ൽ തി​രി​ച്ചെ​ത്തി​യ ബാ​ഡ്മി​ന്റ​ൺ ടീ​മി​ന് ദോ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റും പ്രി​ൻ​സി​പ്പ​ലും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി.

Tags:    
News Summary - CBSE National Badminton Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.