ലോ​ക കേ​ര​ളസ​ഭ​യും പ്ര​വാ​സി​ക​ളും; സം​സ്കൃ​തി ഖ​ത്ത​ർ സെ​മി​നാ​ർ

ദോ​ഹ: പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ സ​ര​ക്ഷ​ണം, ലോ​ക കേ​ര​ള സ​ഭ നി​ല​നി​ൽ​ക്കേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് സം​സ്കൃ​തി ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭ​യും പ്ര​വാ​സി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സം​സ്കൃ​തി വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​ജി. നി​തി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സെ​മി​നാ​റി​ൽ മു​ൻ കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് ഡ​യ​റ​ക്ട​റും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യി​രു​ന്ന ഇ.​എം. സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​കു​ളം വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മു​ൻ ലോ​ക കേ​ര​ള സ​ഭ അം​ഗ​ങ്ങ​ളാ​യ അ​ഹ​മ്മ​ദ്കു​ട്ടി, ഡോ. ​പ്ര​തി​ഭ ര​തീ​ഷ്, ഷൈ​നി ക​ബീ​ർ, എ. ​സു​നി​ൽ എ​ന്നി​വ​ർ ലോ​ക കേ​ര​ള സ​ഭ​യു​ടെ പ്ര​ധാ​ന്യ​ത്തെ കു​റി​ച്ച് സം​സാ​രി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടി​ൽ നി​ന്നും കേ​ര​ള സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും, ലോ​ക കേ​ര​ള സ​ഭ പോ​ലെ പ്ര​വാ​സി​ക​ളെ ചേ​ർ​ത്ത് പി​ടി​ച്ച ഒ​രു സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്കി​യ നി​ല​പാ​ടി​ൽ സ​ർ​ക്കാ​റി​നെ പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്നും സെ​മി​നാ​റി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു. ഖ​ത്ത​റി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാ അം​ഗ​ങ്ങ​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. സം​സ്കൃ​തി സെ​ക്ര​ട്ട​റി ബി​ജു പി. ​മം​ഗ​ലം സ്വാ​ഗ​ത​വും വ​നി​ത​വേ​ദി സെ​ക്ര​ട്ട​റി ജെ​സി​ത ന​ട​പ്പു​ര​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - World Kerala Assembly and the Diaspora

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.