സ്പാ​നി​ഷ് രു​ചി വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഫെ​സ്റ്റി​വ​ൽ ഓ​ഫ് സ്പെ​യി​ന് തു​ട​ക്കം

ദോ​ഹ: സ്പാ​നി​ഷ് രു​ചി വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ഫെ​സ്റ്റി​വ​ൽ ഓ​ഫ് സ്പെ​യി​ൻ' തു​ട​ക്കം. സ്പെ​യി​നി​ന്റെ സ​മ്പ​ന്ന​മാ​യ രു​ചി വൈ​വി​ധ്യ​വും പാ​ച​ക പാ​ര​മ്പ​ര്യ​വും ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദി ​പേ​ൾ ഖ​ത്ത​റി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഖ​ത്ത​റി​ലെ സ്പാ​നി​ഷ് അം​ബാ​സ​ഡ​ർ ഡോ. ​അ​ൽ​വാ​രോ റെ​നെ​ഡോ സാ​ൽ​ബ, ഖ​ത്ത​റി​ലെ സ്പാ​നി​ഷ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സാ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് സ്പെ​യി​നി​ന്റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തെ​യും ലാ​ൻ​ഡ്മാ​ർ​ക്കു​ക​ളെ​യും ഓ​ർ​മി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 14 വ​രെ ഖ​ത്ത​റി​ലെ എ​ല്ലാ ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ഫെ​സ്റ്റി​വ​ൽ തു​ട​രും.

പ്രീ​മി​യം ചീ​സു​ക​ൾ, നാ​ട​ൻ ബ്രെ​ഡു​ക​ൾ, കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, വി​ശി​ഷ്ട​മാ​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​ വി​പു​ല​മാ​യ ശേ​ഖ​ര​ത്തി​ലൂ​ടെ സ്പാ​നി​ഷ് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​വും അ​ടു​ത്ത​റി​യാ​ൻ ഫെ​സ്റ്റി​വ​ൽ ഓ​ഫ് സ്പെ​യി​ൻ ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്നു. എ​സ്.​ഇ.​കെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ത്സ​മ​യ പാ​ച​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളും രു​ചി​യ​റി​യാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഖ​ത്ത​റും സ്പെ​യി​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ത്ത​രം ഭ​ക്ഷ്യോ​ത്സ​വ​ങ്ങ​ൾ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് സ്പാ​നി​ഷ് അം​ബാ​സ​ഡ​ർ ഡോ. ​അ​ൽ​വാ​രോ റെ​നെ​ഡോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്പാ​നി​ഷ് ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തെ​യും വൈ​വി​ധ്യ​ത്തെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന മേ​ള ഖ​ത്ത​റി​ൽ വ​ലി​യ സ്വാ​ധീ​ന​മാ​ണ് ചെ​ലു​ത്തു​ന്ന​ത്. സ്പാ​നി​ഷ് പാ​ച​ക​രീ​തി​ക​ളും അ​റ​ബ് ഭ​ക്ഷ​ണ​സം​സ്കാ​ര​വും ത​മ്മി​ൽ സു​പ്ര​ധാ​ന​മാ​യ ബ​ന്ധ​ങ്ങ​ളു​ണ്ട്. ഒ​ലീ​വ് ഓ​യി​ൽ, കു​ങ്കു​മ​പ്പൂ​വ്, പ​ര​മ്പ​രാ​ഗ​ത പ​ല​ഹാ​ര​മാ​യ 'തു​റോ​ൺ' എ​ന്നി​വ​യി​ലൂ​ടെ അ​റ​ബ് സം​സ്കാ​ര​വു​മാ​യി സ്പെ​യി​നു​ള്ള ബ​ന്ധ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം അ​വ​യു​ടെ ത​നി​മ​യും ഗു​ണ​നി​ല​വാ​രം, വി​ത​ര​ണ​ത്തി​ലെ സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ബ​ദ്ധ​ത ലു​ലു ഗ്രൂ​പ്പ് വ​ക്താ​വ് എ​ടു​ത്തു​പ​റ​ഞ്ഞു. മാ​ഡ്രി​ഡി​ലെ ലു​ലു ഗ്രൂ​പ്പി​ന്റെ അ​ത്യാ​ധു​നി​ക ലോ​ജി​സ്റ്റി​ക്സ്, വെ​യ​ർ​ഹൗ​സി​ങ് ഫെ​സി​ലി​റ്റി​യാ​യ 'വൈ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ' വ​ഴി​യാ​ണ് സ്പാ​നി​ഷ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഖ​ത്ത​റി​ലെ​ത്തി​ക്കു​ന്ന​ത്. 22 രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഗ്രൂ​പ്പി​ന്റെ വി​പു​ല​മാ​യ ക​യ​റ്റു​മ​തി -വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കാ​നു​ള്ള ക​മ്പ​നി​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്പെ​യി​നി​ന്റെ വൈ​വി​ധ്യാ​ർ​ന്ന രു​ചി​യും പാ​ര​മ്പ​ര്യ​ങ്ങ​ളും അ​ടു​ത്ത​റി​യാ​ൻ അ​വ​സ​രം ഒ​രു​ക്കി ഫെ​സ്റ്റി​വ​ൽ ഓ​ഫ് സ്പെ​യി​ൻ ഒ​ക്ടോ​ബ​ർ 14 വ​രെ ഖ​ത്ത​റി​ലെ ലു​ലു സ്റ്റോ​റു​ക​ളി​ൽ തു​ട​രും.

Tags:    
News Summary - Festival of Spain begins at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.