ഖത്തറിൽ മഴക്ക് സാധ്യത

ദോഹ: വേനൽ ചൂട് കുറഞ്ഞ് കാലാവസ്ഥ മാറിവരുന്നതിനിടയിൽ, രാജ്യത്ത് മഴക്ക് സാധ്യതയുള്ളതായി ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

അൽ വാസ്മി സീസണ് മുന്നോടിയായുള്ള പ്രാദേശിക മഴ മേഘങ്ങൾ രൂപപ്പെടുന്ന അൽ-ഹഖ്ബാൻ' കാലയളവാണിത്. കിഴക്കൻ തീരത്തുനിന്നും പടിഞ്ഞാറൻ തീരത്തുനിന്നുമുള്ള കടൽക്കാറ്റുകൾ കൂടിച്ചേരുന്നതാണ് ഇത്തരത്തിലുള്ള മേഘരൂപീകരണത്തിന് കാരണമാകുന്നത്.

Tags:    
News Summary - Possibility of rain in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.