ദോഹ-റിയാദ് സർവിസ് റദ്ദാക്കി ഖത്തർ എയർവേസ്

ദോഹ: പ്രവർത്തനപരമായ കാരണങ്ങളാൽ ശനിയാഴ്ചയിലെ വിവിധ ദോഹ -റിയാദ് സർവിസുകൾ റദ്ദാക്കി ഖത്തർ എയർവേസ്. ശനിയാഴ്ച ക്യു.ആർ 1170/1171, ക്യു.ആർ 1240/1241, ക്യു.ആർ 1238/1239, ക്യു.ആർ 1164/1165 എന്നീ സർവിസുകളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ചത്തെ വിവിധ സർവിസുകളും റദ്ദാക്കിയിരുന്നു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്ന് ഖത്തർ എയർവേസ് അധികൃതർ വ്യക്തമാക്കി. വിമാന സർവിസുകളിലെ മാറ്റങ്ങളും പുതിയ വിവരങ്ങളും അറിയാൻ യാത്രക്കാർ ഖത്തർ എയർവേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.   

Tags:    
News Summary - Flight Cancellation: Qatar Airways Suspends Doha Riyadh Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.