ഇ​ൻ​കാ​സ് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം

ദോ​ഹ: ഇ​ൻ​കാ​സ് ഖ​ത്ത​ർ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​സി അ​ശോ​കാ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്റ് നി​ഷാ​ദ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ കെ.​എ​സ്‌.​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ന​യീം മു​ള്ളു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ മ​ഹാ​ത്മാ​ഗാ​ന്ധി ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് അ​ഹിം​സ​യു​ടെ​യും സ​ത്യ​ത്തി​ന്റെ​യും മാ​ർ​ഗ​മാ​ണ് പ​ക​ർ​ന്നു​ന​ൽ​കി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ളും ആ​ദ​ർ​ശ​ങ്ങ​ളും ലോ​ക​മെ​മ്പാ​ടും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്നും പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ മൂ​ല്യ​ങ്ങ​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.ച​ട​ങ്ങി​ൽ പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ൻ​കാ​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ഈ​പ്പ​ൻ തോ​മ​സ്, മു​ഹ​മ്മ​ദ് ഷാ​ന​വാ​സ്, ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ, ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, ബി.​എം. ഫാ​സി​ൽ, ജി​ഷ ജോ​ർ​ജ്, യു.​എം. സു​രേ​ഷ്, മ​നോ​ജ് കൂ​ട​ൽ, അ​ഹ​ദ് മു​ബാ​റ​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് മു​ട്ടം നി​സാം ന​ന്ദി​യും പ​റ​ഞ്ഞു. നേ​താ​ക്ക​ളാ​യ ബി.​എം. ഹാ​ഷിം, റി​ച്ചി​ൻ അ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - INCAS Alappuzha District Committee celebrates Gandhi Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.