അൽജീരിയൻ സൂപ്പർതാരം റിയാദ് മഹ്റസ് അൽ ശമാലിന് ബൂട്ടുകെട്ടും
ദോഹ: അൽജീരിയൻ സൂപ്പർതാരം റിയാദ് മഹ്റസിനെ ടീമിലെത്തിച്ച് ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ ശമാൽ. സൗദി ക്ലബ്ബായ അൽ അഹ്ലിയുമായുള്ള കരാർ നിലവിൽ അവസാനിച്ചിരുന്നു. മെഡിക്കൽ പരിശോധനകൾക്ക് ശേഷം താരം അൽ ശമാലുമായി പുതിയ കരാറിൽ ഒപ്പുവെക്കും.
ലെസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് മഹ്റസ്. ക്യു.എസ്.എല്ലിലും ചാമ്പ്യൻസ് ലീഗ് എലൈറ്റിലും മികച്ച മുന്നേറ്റം നടത്താൻ മഹ്റസിന്റെ വരവ് അൽ ശമാലിന് കരുത്താകും. അൽജീരിയൻ ദേശീയ ടീമിനായും മികച്ച പ്രകടനമാണ് മഹ്റസ് കാഴ്ചവെച്ചിട്ടുള്ളത്. 199 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ നേടിയ താരം 2019ൽ ഈജിപ്തിൽ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് അൽജീരിയക്ക് നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 2014, 2026 ലോകകപ്പുകളിലും അദ്ദേഹം അൽജീരിയൻ ജേഴ്സിയിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
2023ൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ അഹ് ലിയിലേക്ക് ചേക്കേറിയ മഹ്റസ് 122 മത്സരങ്ങളിൽനിന്നായി 37 ഗോളും 50 അസിസ്റ്റുകളും നേടി; കൂടാതെ അൽ അഹ് ലി എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് കിരീടം നേടുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.