ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സി.ബി.എസ്.ഇ 10ാം തരത്തിൽ 608 പേർ പരീക്ഷയെഴുതി മിന്നും വിജയം സ്വന്തമാക്കി. ഖത്തറിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തിയതും എം.ഇ.എസാണ്. 98 ശതമാനം മാർക്കുവാങ്ങി ആദിയ ഷംസു സ്കൂൾ ടോപ്പറായി. വിവിധ വിഷയങ്ങളിൽ നിരവധി വിദ്യാർഥികൾ മുഴുവൻ മാർക്കും നേടി. 21 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ വൺ നേടി. ഉന്നത വിജയം നേടിയവരെ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, സ്കൂൾ മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു.
ദോഹ: ഭവൻസ് പബ്ലിക് സ്കൂളിൽ പത്താം തരത്തിൽ നൂറു ശതമാനം വിജയം. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും കുട്ടികളുടെ രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. അഫ്സൽ സലിം 97.2 ശതമാനം മാർക്കുമായി ടോപ്പർ ആയി.
ദോഹ: സി.ബി.എസ്.ഇ പത്താം തരത്തിൽ പൊഡാർ പേൾ സ്കൂളിന് 100 ശതമാനം വിജയം. രണ്ടു വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും നൂറുശതമാനം വിജയം നേടി. വിജയം നേടിയവരെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും അഭിനന്ദിച്ചു.
ദോഹ: നോബ്ൾ ഇന്റർനാഷനൽ സ്കൂളിന് 10, 12 ക്ലാസുകളിൽ 100 ശതമാനം വിജയത്തിളക്കം. അദ്നാൻ ബിൻ അംജദ്, റാഇദ് അബ്ദുൽ നാസർ എന്നിവർ 97 ശതമാനം മാർക്ക് നേടി വിജയിച്ചു. 50 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷനു മുകളിൽ മാർക്ക് നേടി.
ഹയർ സെക്കൻഡറിയിൽ സയൻസിൽ മാളവികയും കോമേഴ്സിൽ ആയിഷ മിൻഹയും ഒന്നാമതെത്തി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ ജയ്മോൻ ജോയ്, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ അഭിനന്ദിച്ചു.
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ പത്താം തരത്തിൽ ഉന്നതവിജയം നേടിയവരെ സ്കൂൾ പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സലിൽ ഹസൻ എന്നിവർ അഭിനന്ദിച്ചു. നൂറു ശതമാനം വിജയം കൈവരിച്ചു. 98.4 ശതമാനം മാർക്കു നേടിയ സഹ്ല മുനീറാണ് സ്കൂൾ ടോപ്പർ.
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ പത്താം തരത്തിൽ 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 302 പേരിൽ 153 പേർ ഡിസ്റ്റിങ്ഷൻ മാർക്കിൽ വിജയം നേടി. 98.2 ശതമാനം മാർക്കുമായി അഖ്സ മറിയം ഹനീസ് മുഹമ്മദ് സ്കൂൾ ടോപ്പറായി. ഉന്നത വിജയം നേടിയവരെ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.