സി.ബി.എസ്.ഇ ഖത്തർ ക്ലസ്റ്റർ അത്ലറ്റിക് മീറ്റിൽ വിജയികളായ എം.ഇ.എസ് സ്കൂൾ ടീമിന് ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കായിക താരങ്ങൾ മാറ്റുരച്ച സി.ബി.എസ്.ഇ ഖത്തർ ക്ലസ്റ്റർ അത്ലറ്റിക് മീറ്റിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ജേതാക്കളായി. ഏപ്രിൽ 29 മുതൽ മൂന്നു ദിവസങ്ങളിലായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിലും എം.ഇ.എസ് ഐ.എസ് അബുഹമൂറിലുമായി നടന്ന മത്സരങ്ങളിൽ ഖത്തറിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിൽ നിന്നുമായി കായിക താരങ്ങൾ ആവേശത്തോടെ മാറ്റുരച്ചു. അണ്ടർ 14, അണ്ടർ 17, അണ്ടർ 19 പ്രായ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നത്. വിവിധ വിഭാഗങ്ങളിൽ മുൻനിരയിലെത്തിയ എം.ഇ.എസിലെ താരങ്ങൾ ഓവറോൾ ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി.
സമാപന ചടങ്ങിൽ എം.ഇ.എസ് ഗവേണിങ് ബോർഡ് പ്രസിഡന്റ് ബി.എം സിദ്ദീഖ്, സ്പോർട്സ് ആൻഡ് ഗെയിംസ് ഡയറക്ടർ ബദറുദ്ദീൻ ഗുലാം മുഹിയുദ്ദീൻ, ഗവേണിങ് ബോർഡ് ട്രഷറർ ഉസ്മാൻ എ.ടി, പ്രിൻസിപ്പൽമാരായ ഡോ. ഹമീദ ഖാദർ, പ്രമീള കണ്ണൻ, കോച്ചുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എം.ഇ.എസ് ടീമിന് ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചു. കായിക വിഭാഗം മേധാവി സലിം ജെ നദഫ്, അത്ലറ്റിക് പരിശീലകരായ സ്റ്റീസൻ മാത്യു, ജിജി എബ്രഹാം, നസ്നിൻ നദഫ് എന്നിവർ വിദ്യാർഥികൾക്ക് പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.