Posted On
date_range Updated On
date_range ആരോഗ്യ മേഖലക്ക് കരുതൽ –ആസാദ് മൂപ്പൻ
കോവിഡ് പ്രതിരോധ രംഗത്തും അനുബന്ധ മേഖലകളിലും പരമാവധി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബജറ്റാണിതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. പ്രതിരോധത്തിനും ചികിത്സക്കും പുനരധിവാസത്തിനുമായി ആരോഗ്യമേഖലക്ക് വലിയ ധനസഹായം നല്‍കിയിട്ടുണ്ട്.
മഹാമാരി നിയന്ത്രിക്കുന്നതിൽ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലയായ വാക്‌സിനേഷനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ് മുന്‍ഗണന നല്‍കുന്നു.പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചതും നല്ല ചുവടുവെപ്പാണെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.