കെയർ ആൻഡ് ക്യുയർ 25ാം വാർഷികത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയവുമായി
സഹകരിച്ച് സഫ്ലിയ ദ്വീപ് വൃത്തിയാക്കുന്നു
ദോഹ: കെയർ ആൻഡ് ക്യുയർ 25ാം വാർഷികത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് വേൾഡ് ക്ലീൻഅപ് ഡേ 2025 അൽ സഫ്ലിയ ദ്വീപ് വൃത്തിയാക്കി ആചരിച്ചു.
പരിസ്ഥിതി സംരക്ഷിക്കുകയും സുസ്ഥിരത കൈവരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കെയർ ആൻഡ് ക്യുയർ ജീവനക്കാർ സംരംഭത്തിൽ പങ്കാളികളായത്. ശുചിത്വബോധം സ്വാഭാവികമായി ഉണ്ടാവേണ്ടതാണ്.
പൊതുവിടങ്ങളിൽ ഇത് പരമാവധി പാലിക്കാനാണ് ഓരോ പൗരനും ശ്രമിക്കേണ്ടത്.
ശുചിത്വബോധം എല്ലാവരിലും ശക്തമായി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ മുനിസിപ്പാലിറ്റി ഇത്തരം ക്ലീനിങ് കാമ്പയിനുകൾ കൊണ്ടുദ്ദേശിക്കുന്നതെന്ന് കെയർ ആൻഡ് ക്യുയർ ചെയർമാൻ ഇ.പി. അബ്ദുറഹിമാൻ പറഞ്ഞു.
ഡയറക്ടർമാർ ഉസാമ പായനാട്ട്, ഷാന അബ്ദുറഹിമാൻ, ജനറൽ മാനേജർ മുജീബ് കൊടക്കാട്ട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.