വാഹനമോഷണ കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തവർ
ദോഹ: ഖത്തറിന്റെ വിവിധ മേഖലകളിൽനിന്ന് കാറുകൾ മോഷ്ടിച്ച രണ്ടുപേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. വിവിധ മേഖലകളിൽനിന്ന് വാഹനമോഷണം സംബന്ധിച്ച് പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്.
വാഹനങ്ങളുടെ സുരക്ഷസംബന്ധിച്ചും വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മോഷണം സംബന്ധിച്ച് സംശങ്ങളുണ്ടായാൽ 999 ഹെൽപ് ലൈൻ നമ്പറിൽ അറിയിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.