ദോഹ: അര്‍ബുദം നേരത്തെ തിരിച്ചറിയുന്നതിനുള്ള ദേശീയ ബോധവത്കരണ പരിപാടിയായ ‘സ്ക്രീന ് ഫോര്‍ ലൈഫ് പദ്ധതി’ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. ഖത്തറിനെ ഏറ്റവും ആരോഗ്യക രമായ രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കാന്‍സര്‍ ബോധവല്കരണം നടത്തുന്നതെന്ന് സ്ക്രീന്‍ ഫോര്‍ ലൈഫ് മാനേജര്‍ ഡോ. ശൈഖ അബു ശൈഖ പറഞ്ഞു. ഖത് തറിലെ സ്വകാര്യ സ്കൂളുകളിലും ബോധവത്കരണം നടത്തുന്നുണ്ട്.
രാജ്യത്ത് സ്തന, ഉദര അര് ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗം നേരത്തെ തിരിച്ചറിയുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ച് ദേശീയ പദ്ധതിക്ക് തുടക്കമിട്ടത്. അര്‍ബുദത്തിെൻറ പ്രകടമായ ലക്ഷണം ഇല്ലാത്തവരെയാണ് പരിശോധനക്കായി പ്രോത്സാഹിപ്പിക്കുന്നത്. അര്‍ബുദം നേരത്തെ കണ്ടെത്തി ചികില്സിക്കേണ്ടതിെൻറ പ്രാധാന്യം സംബന്ധിച്ച ബോധവത്കരണത്തിനാണ് സ്കൂളുകളില്‍ പ്രാധാന്യം നല്‍കുന്നത്.
ഖത്തറിലെ സെക്കൻററി സ്കൂളുകളിലാണ് ബോധവത്കരണം തുടങ്ങിയിരിക്കുന്നത്. വിദ്യാര്‍ഥിനികള്‍ക്ക് പുറമേ അമ്മമാരേയും അധ്യാപികമാരേയും പരിപാടിയുടെ ഭാഗമാക്കുന്നുണ്ട്.
പ്രാരംഭഘട്ടത്തില്‍ കണ്ടെത്തിയാല്‍ സ്തനാര്‍ബുദവും ഉദരാര്‍ബുദവും പൂര്‍ണമായി സുഖപ്പെടുത്താനാവും.
രോഗം കണ്ടെത്താന്‍ വൈകുംതോറും രോഗമുക്തി കഠിനമാകും. ആദ്യ ബോധവത്കരണത്തിനൊപ്പം ദോഹ കോളജില്‍ പിഎച്ച്സിസി മൊബൈല്‍ സ്ക്രീനിങ് യൂണിറ്റിെൻറ ആഭിമുഖ്യത്തില്‍ മാമോഗ്രാം പരിശോധനയും നടന്നു.
കാന്‍സര്‍ സൊസൈറ്റി കാമ്പയിന് തുടങ്ങി
ദോഹ: കാന്‍സറിനെതിരെ പൊരുതാനും അസുഖ ബാധയുടെ പ്രത്യാഘാതങ്ങള്‍ കുറക്കാനുമായി നടത്തുന്ന കാമ്പയിന് മൂന്നാം വര്‍ഷവും പുരോഗമിക്കുന്നു. ലോക അര്‍ബുദ ദിനത്തോടനുബന്ധിച്ച് ‘ഇത് ഞാനാണ് ഇത് എനിക്ക് ചെയ്യാനാവുന്നതാണ്’ എന്ന പ്രമേയത്തില്‍ ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി കാമ്പയിന് ആരംഭിച്ചതായി ചെയര്മാന് ശൈഖ് ഡോ. ഖാലിദ് ബിന്‍ ജബര്‍ ആൽഥാനി അറിയിച്ചു. കാന്‍സര്‍ പിടിപെടാതിരിക്കാനും നേരത്തെ അറിയാനുമായി സ്ക്രീനിംഗ്, രോഗനിര്‍ണ്ണയം, നേരത്തെ കണ്ടെത്തല്‍ എന്നിവ നിര്വഹിക്കേണ്ടതിെൻറ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. നേരത്തെ വിവരങ്ങള്‍ അറിയുന്നതും വ്യക്തികളും സര്‍ക്കാരും നൽകുന്ന പ്രചോദനവും കാന്‍സര്‍ രോഗികളുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളില്‍ അവബോധം വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് കാമ്പയിന്. എല്ലാ പ്രായക്കാരേയും ലക്ഷ്യമിട്ടുള്ള അവബോധ പൊതുപരിപാടികളാണ് സൊസൈറ്റി സംഘടിപ്പിക്കുന്നത്. രാജ്യത്തെ നിരവധി എംബസികളും പരിപാടികളുമായി സഹകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.