ദോഹ: അജ്ഞാതരുടെ ഫോൺകോളുകൾ ശ്രദ്ധിക്കണമെന്നും യാതൊരു കാരണവശാലും സ്വകാര്യവിവരങ്ങൾ ഇത്തരം ഫോൺകോളിലൂടെ പങ്ക് വെക്കരുതെന്നും കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളോടാവശ്യപ്പെട്ടു. അതോറ്റിയിൽ 103 ഹോട്ട്ലൈനിലേക്ക് വന്ന പരാതികളുടെയും മാധ്യമ റിപ്പോർട്ടുകളുടെയും സോഷ്യൽ മീഡിയ കമൻറുകളുടെയും അടിസ്ഥാനത്തിലാണ് സ്വകാര്യവിവരങ്ങൾ പങ്ക് വെക്കരുതെന്നും അജ്ഞാത കോളുകൾ സൂക്ഷിക്കണമെന്നും പൊതുജനങ്ങളോടാവശ്യപ്പെട്ടിരിക്കുന്നത്.
വാട്ട്സാപ്പ്, വൈബർ തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴിയാണ് അധിക ഫോൺകോളുകളുമെത്തുന്നതെന്നും സർവീസ് െപ്രാവൈഡറാണ് വിളിക്കുന്നതെന്നും ഖത്തർ ഐഡി നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ് എന്നിവ ചോദിച്ചു കൊണ്ടാണ് ഇത്തരം വിളികളെന്നും അതോറിറ്റി പറയുന്നു. ഒരു കാരണവശാലും ഇത്തരം ഫോൺ കോൾകെണിയിൽ വീഴുന്നത് ശ്രദ്ധിക്കണമെന്നും സ്വകാര്യവിവരങ്ങൾ പങ്ക് വെക്കരുതെന്നും ഇത്തരം ഫോൺകോളുകൾ നിയമവിരുദ്ധമാണെന്നും റെഗുലേറ്ററി അതോറിറ്റി പറയുന്നു.
സ്വകാര്യ വിവരങ്ങൾ ചോദിക്കുയാണെങ്കിൽ സർവീസ് െപ്രാവൈഡർക്ക് വിളിച്ച് ഇത്തരം കാര്യങ്ങൾ വീണ്ടും ഉറപ്പ് വരുത്തണമെന്നും മെസേജ് വഴി വന്ന ഒരു വിവരവും ഫോൺകോളുകളിലേക്ക് പങ്ക് വെക്കരുതെന്നും അതോറിറ്റി ഉപദേശിക്കുന്നു. ഇത്തരം കേസുകൾ കുറക്കുന്നതും ഒഴിവാക്കുന്നതിനുമായി രണ്ട് അംഗീകൃത സർവീസ് െപ്രാവൈഡറുകളുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം അജ്്ഞാതമായ, നിയമവിരുദ്ധമായ ഫോൺകോളുകളെ നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.