കൈയക്ഷരങ്ങളുടെ സംഗീതം ആസ്വദിക്കാൻ സുൽത്താനെത്തി

ഷാർജ: എട്ടാമത് ഷാർജ കലിഗ്രഫി ബിനാലെ കാണാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ്  അൽ ഖാസിമിയെത്തി. ഓരോ സൃഷ്​ടിയും നോക്കി കാണുകയും അവയെ കുറിച്ച് ചോദിച്ചറിയുകയും ചെയ്താണ് സുൽത്താൻ മടങ്ങിയത്. ഷാർജ സാംസ്​കാരിക വകുപ്പ് അണിയിച്ചൊരുക്കിയ ബിനാലെ ജൂൺ രണ്ട് വരെ നീളും. ശൈഖ് സുൽത്താൻ കലാകാരൻമാരുമായി അറബി കലിഗ്രഫിയുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുകയും അവരുടെ അനുഭവങ്ങൾ വിലയിരുത്തുകയും ചെയ്തു.   ബിനാലെ കലാകാരന്മാർക്ക് സാങ്കേതികവും, സൗന്ദര്യാത്മകവും, ബുദ്ധിപരവുമായ പുരോഗതി കൈവരിക്കാനുള്ള ഒരു വേദിയാണ്. അറബി കലിഗ്രഫിയുടെ ചരിത്രം ആഴപ്പെടുത്താനും പര്യവേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും േപ്രാത്സാഹനം നൽകുന്നു.  227 കലാകാരൻമാർ അവരുടെ 500 കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്ന ഇത്തവണത്തെ ബിനാലെ ഏറെ ശ്രദ്ധേയമാണ്. അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. അറബ് ഭാഷയാണ് ഈ കലാമേഖലയിൽ മുന്നിട്ട് നിൽക്കുന്നത്. കൂഫി ലിപി, നസ്​ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ്, റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി തുടങ്ങിയവയാണ് അറബ് കലിഗ്രഫി മേഖലയിലെ പ്രധാനപ്പെട്ടവ. 

പൊന്നാനി അറബി ലിപി ഈ രംഗത്ത് കേരളത്തിെൻ്റ സംഭാവനയാണ്. ഹാർട് ഓഫ് ഷാർജയിലെ കലിഗ്രഫി സ്​ക്വയറിലാണു രണ്ടു മാസം നീളുന്ന ബിനാലെ. കലിഗ്രഫി സ്​ക്വയർ, ഷാർജ ആർട് മ്യൂസിയം, കലിഗ്രഫേഴ്സ്​ സ്റ്റുഡിയോ, എമിറേറ്റ്സ്​ സൊസൈറ്റി ഫോർ അറബിക് കലിഗ്രഫി ആൻഡ് ഇസ്ലാമിക് ഓണമെേൻ്റഷൻ, അൽഖാസിമിയ യൂണിവേഴ്സിറ്റി, ദാർ അൽ നദ്വ എന്നിവിടങ്ങളിലും ഇതോടനുബന്ധിച്ചുള്ള പരിപാടികൾ നടക്കുന്നുണ്ട്. ചെമ്മരിയാടി​​െൻറ തോലിൽ എഴുതിയ വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായം ബിനാലെയിലെ ശ്രദ്ധേയ കാഴ്ച്ചയാണ്. 

മേളയിലെ ഏക ഇന്ത്യക്കാരിയായ അസ്​റ അസീസ്​ അബേദി 'ബുർദ കവിത'യുമായിട്ടാണ് എത്തിയത്. ഇവരുടെപിതാവ് ഗുജറാത്തിയും അമ്മ ഇറാഖിയുമാണ്. അസ്​റ ജനിച്ചുവളർന്നതു യു.എ.ഇയിലാണ്. ബിനാലെയിൽ പങ്കെടുക്കുന്ന കലാകാരന്മാരുമായി പൊതുജനങ്ങൾക്ക് ആശയവിനിമയത്തിന് അവസരമൊരുക്കിയിട്ടുണ്ട്. 

 

Tags:    
News Summary - caligraphy-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.