കേരള ബിസിനസ് ഫോറം കായികദിന കുടുംബസംഗമത്തിലെ ജേതാക്കൾ
ദോഹ: കെ.ബി.എഫ് ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ച് കുടുംബ സംഗമം നടത്തി. ഉം അൽ അഫായിലുള്ള ഫാം ഹൗസിൽ നടന്ന പരിപാടിയിൽ മുന്നൂറോളം കെ.ബി.എഫ് കുടുംബാംഗങ്ങൾ ഒത്തുചേർന്നു. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ഫുട്ബാൾ, വോളി, ചെസ്, ടേബിൾ ടെന്നിസ്, ബോർഡ് ഗെയിംസ് എന്നിങ്ങനെ നിരവധി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഐ.ബി.പി.സി വൈസ് പ്രസിഡന്റ് സന്തോഷ് ടി.വി ആശംസ അർപ്പിച്ചു.
കിമി അലക്സാണ്ടർ, മൻസൂർ മൊയ്തീൻ, നൂറുൽഹഖ്, ജയപ്രസാദ് ജെ.പി, ഹംസ സഫർ, ഷബീർ മുഹമ്മദ്, അബ്ദുൽ ഗഫൂർ, വിപിൻ വാസു, അജയ് പുത്തൂർ, അഭിലാഷ് രാധാകൃഷ്ണൻ, ഷിംന ജയവൽസൻ, ശിഹാബ് ഷെരീഫ്, ബീന മൻസൂർ, ബിന്ദു കരുൺ, സെറീന ഹംസ, പല്ലവി ജയരാജ്, ബിജു സി.കെ, സിൻറ്റോ ജോർജ് എന്നിവർ നേതൃത്വം നൽകി. ജോയന്റ് സെക്രട്ടറി സോണി എബ്രഹാം മുഖ്യസംഘാടകനായി. നാരായണൻ വി.എസ്, അബ്ദുല്ല തെരുവത്, ജയരാജ് കെ.ആർ, ശിഹാബ് ഷെരീഫ്, ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എ.പി, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്മാൻ, ജനറൽ സെക്രട്ടറി നിഹാദ് അലി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.