ഖത്തർ-ഒമാൻ വാണിജ്യ-വ്യവസായ മന്ത്രിമാർ കൂടിക്കാഴ്ചയിൽ
ദോഹ: ഖത്തറും ഒമാനും തമ്മിലെ വ്യാപാര-നിക്ഷേപ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചർച്ചകളുമായി മന്ത്രിതല കൂടിക്കാഴ്ച. ഖത്തർ വാണിജ്യ -വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽ ഥാനിയും ഒമാൻ വാണിജ്യ -വ്യവസായ -നിക്ഷേപകാര്യ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലെ വിവിധ മേഖലകളിലെ സഹകരണം വ്യാപാര -നിക്ഷേപ പ്രോത്സാഹന പദ്ധതികൾ സംബന്ധിച്ച് ചർച്ചകൾ നടത്തിയത്.
സ്വകാര്യ, സർക്കാർ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കി നിക്ഷേപവും വ്യാപാരവും വർധിപ്പിക്കേണ്ട ആവശ്യകത മന്ത്രി വ്യക്തമാക്കി. ഉഭയകക്ഷി വ്യാപാരം, വ്യവസായ -നിക്ഷേപ പദ്ധതികൾ, മറ്റു മേഖലകളിലെ സാധ്യതകൾ എന്നിവ സംബന്ധിച്ച് ഉന്നത സംഘം ചർച്ച നടത്തി.
ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങളിൽ ചർച്ചയായി. സന്ദർശനത്തിന്റെ ഭാഗമായി ഇൻവെസ്റ്റ് ഒമാൻ ലോഞ്ചും മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.